കാവന്‍ ഡേയ്ക്ക് ‘ലോസ്റ്റ് വില്ല’

അയര്‍ലണ്ടിലെ കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന Cavan Day Celebration മാര്‍ച്ച് 30 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ബാലിഹെയ്‌സ് കമ്മ്യൂണിറ്റി ഹാളില്‍ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ.സന്ദീപ് കുമാര്‍ ഉത്ഘാടനം നിര്‍വഹിക്കും. കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങള്‍ ചാര്‍ജെടുക്കുന്നതിനോടൊപ്പം ഡബ്ലിന്‍ തപസ്യ അവതരിപ്പിക്കുന്ന ‘ലോസ്റ്റ് വില്ല’ എന്ന പ്രശസ്ത നാടകവും അരങ്ങേറുന്നു.

സലിന്‍ ശ്രീനിവാസ് രചിച്ച്, ബിനു ആന്റണിയും തോമസ് ആന്തോണിയും സംവിധാനം നിര്‍വഹിച്ച ‘ലോസ്റ്റ് വില്ല’ യുടെ സംഗീത സംവിധാനം സിംസണ്‍ ജോണ്‍ ആണ്. ജെസ്സി ജേക്കബ് രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് സാബു ജോസഫും മരീറ്റ ഫിലിപ്പും ചേര്‍ന്നാണ്. ഡബ്ലിന്‍ തപസ്യയിലെ അനുഗ്രഹീത കലാകാരന്മാര്‍ അഭിനയിക്കുന്ന ‘ലോസ്റ്റ് വില്ല’ കാവനില്‍ അവതരിപ്പിക്കുന്ന ആദ്യ മുഴുനീള മലയാളം സാമൂഹിക നാടകമാണ്. അയര്‍ലണ്ടിലെ കലാസ്‌നേഹികളെ കാവന്‍ ഡേ ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: