വൗ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എയര്‍ലിംഗസില്‍ യാത്ര നടത്താം

ഡബ്ലിന്‍: വൗ എയര്‍ലൈന്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യം ഒരുക്കുമെന്ന് എയര്‍ലിംഗസ് അറിയിച്ചു. ഏപ്രില്‍ 11 വരെ യാത്ര റദ്ദാക്കപ്പെട്ടവര്‍ക്ക് വൗന്റെ അതെ നിരക്കില്‍ എയര്‍ ലിംഗസില്‍ യാത്ര അനുവദിക്കപ്പെടും. വൗ എയര്‍ലൈന്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരന്‍ യാത്രാ ദുരിതം നേരിടുന്നത്.

എയര്‍ ലിംഗസിനെ കൂടാതെ മറ്റു ചില എയര്‍ലൈനുകളും വൗ യാത്രക്കാര്‍ക്ക് ചെലവ് കുറഞ്ഞ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കും. അന്താരാഷ്ട്ര വ്യോമ ഗതാഗത കരാറനുസരിച്ച് സേവനം നിര്‍ത്തിവെയ്ക്കുന്ന എയര്‍ലൈനുകള്‍ക്ക് പകരം മറ്റു വിമാന കമ്പനികള്‍ യാത്ര റദ്ദാക്കപ്പെട്ടവര്‍ക്ക് യാത്രാ സൗകര്യം ഓര്‌ക്കേണ്ടതുണ്ട്. നിര്‍ബന്ധിതമായി എയര്‍ലൈനുകള്‍ ഈ കരാര്‍ പാലിക്കേണ്ടതില്ലെങ്കിലും ഇത് ഒരു ഉത്തരവാദിത്വമായി കണക്കാക്കിയാണ് എയര്‍ലിംഗാസ് യാത്രാ അനുമതി പ്രഖ്യാപിച്ചത്.

വൗ യാത്രക്കാരില്‍ ഡബ്ലിന്‍-ഐസ്ലാന്‍ഡ് യാത്രകള്‍ക്കായിരിക്കും എയര്‍ ലിംഗാസ് ആദ്യ പരിഗണന നല്‍കുന്നത്. ഐസ്ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവന്ന വൗ എയര്‍ലൈന്‍ സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരുന്നു. വിമാന ഇന്ധന ചെലവുകളും പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള ചെലവും താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വൗ സേവനം നിര്‍ത്തലാക്കിയത്.

ഡികെ

Share this news

Leave a Reply

%d bloggers like this: