ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (ഐ.ഓ.സി) അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഡബ്ലിന്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാതലത്തിലുള്ള പ്രവാസികളുടെ സംഘടനയായ ഐ.ഓ.സി അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡന്റ് എം.എം.ലിങ്ക്വിന്‍ സ്റ്റാര്‍ അറിയിച്ചു. എ.ഐ.സി.സി യുടെ നേതൃത്വത്തില്‍ സാംപിത്രോഡ ചെയര്‍മാനായുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാരും ഉള്‍പ്പെടുന്ന സംഘടനയാണ് ഐ.ഓ.സി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സെക്ട്രട്ടറി വീരേന്ദര്‍ വസിഷ്ട് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും, മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

ഡോക്ടര്‍ കബീര്‍ സിങ് പൂരി (മുഖ്യ രക്ഷാധികാരി, പഞ്ചാബ്), ബാബുലാല്‍ യാദവ് (രക്ഷാധികാരി, രാജസ്ഥാന്‍), ഗുര്‍ശരണ്‍സിങ് (ചെയര്‍മാന്‍, ഹരിയാന) ശ്രീധര്‍ വൈകുണ്ഠം (വൈസ് ചെയര്‍മാന്‍, ആന്ധ്ര), എം.എം ലിങ്ക് വിന്‍സ്റ്റര്‍ പ്രസിഡന്റ്, സാന്‍ജോ മുളവരിക്കല്‍-വൈസ് പ്രസിഡന്റ്, റോണികുരിശിങ്കല്‍ പറമ്പില്‍-ജനറല്‍ സെക്രട്ടറി, പ്രശാന്ത് മാത്യു-ട്രഷറര്‍, പി.എം. ജോര്‍ജ്കുട്ടി- കോര്‍ഡിനേറ്റര്‍, ഡീനോ ജേക്കബ് – കലാവിഭാഗം കണ്‍വീനര്‍, ജിംസണ്‍ ജെയിംസ്-ജോയിന്റ് കണ്‍വീനര്‍, ബാബു ജോസഫ്-ഡബ്ലിന്‍ കൗണ്ടി പ്രസിഡന്റ്, സാജു കോമ്പാറ, സുനില്‍ ഫിലിപ്പ്- ജോയിന്റ് സെക്രട്ടറിമാര്‍, പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡന്റ് നരീന്ദര്‍ ഗ്രവാള്‍, സത്യം എസ്താദ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

ഐ.ഓ.സിയുടെ പ്രവര്‍ത്തനം ശക്തമാക്കുവാനും എല്ലാ സംസ്ഥാന കമ്മറ്റികള്‍ രൂപീകരിക്കുവാനും, യുണിറ്റ് കമ്മറ്റികള്‍ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ക്ലെയ്ടണ്‍ ഹോട്ടലിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കുട്ടികളുടെ കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി.

വിശദവിവരങ്ങള്‍ക്ക്:
എം.എം ലിങ്ക് വിന്‍സ്റ്റാര്‍ – 00353851667794

Share this news

Leave a Reply

%d bloggers like this: