ഐശ്വര്യം നിറഞ്ഞ വിമാന യാത്രയ്ക്ക് കാണിക്കയായി നാണയത്തുട്ടുകള്‍ എഞ്ചിനിലേക്ക് എറിഞ്ഞു; വന്‍ ദുരന്തം ഒഴിവായത് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം…

യാത്ര സുരക്ഷിതമാക്കാന്‍ വിമാനത്തിന്റെ എന്‍ജിനിലേക്ക് നാണയം എറിഞ്ഞ സ്ത്രീയെ പൊലീസ് പിടികൂടി. മംഗോളിയയില്‍ നിന്നുള്ള 66 വയസുകാരിയായ യങ് എന്ന യാത്രക്കാരിയാണ് പ്രാര്‍ത്ഥിച്ചുകൊണ്ട് വിമാനത്തിന്റെ എഞ്ചിനിലേക്ക് 6 നാണയത്തുട്ടുകള്‍ കാണിക്കയായി ഇട്ടത്. തുടര്‍ന്ന് വിമാനയാത്ര മണിക്കൂറുകളോളം വൈകി. നൂറോളം പേര്‍ ഈ വിമാനത്തില്‍ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. ഇവരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കേണ്ടി വന്നു.

ചൈനയിലെ ഹോഹോട്ട് വിമാനത്താവളത്തില്‍ വെച്ച് ടിയാന്‍ജിന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് യാത്രക്കാരിയുടെ ഭക്ത്യാധിക്യം വിനയായത്. പിടിയിലായ സ്ത്രീ നാണയങ്ങള്‍ എന്‍ജിനിലേക്ക് എറിയുന്നത് ഒരു വിമാനജീവനക്കാരന്‍ കണ്ടതിനാലാണ് ദുരന്തസാധ്യത ഒഴിവായത്. നാണയതുട്ടുകള്‍ എറിയുന്നത് കണ്ട് ജീവനക്കാര്‍ വിമാനം പറക്കുന്നത് തടയുകയായിരുന്നു. ആറ് നാണയ തുട്ടുകളും എന്‍ജിന്റെ സമീപത്തുനിന്ന് ലഭിച്ചുവെങ്കിലും സുരക്ഷാകാരണങ്ങളാല്‍ വേറെ വിമാനമെത്തിച്ചാണ് സര്‍വീസ് നടത്തിയത്.

എന്‍ജിനകത്തേക്ക് നാണയം വീണിട്ടുണ്ടെങ്കില്‍ അതു വിമാനത്തിന്റെ സുരക്ഷയെതന്നെ ബാധിക്കും എന്നതുകൊണ്ടാണ് മറ്റൊരു വിമാനം എത്തിച്ച് സര്‍വീസ് നടത്തിയത്. യങിന്റെ പ്രവര്‍ത്തിമൂലം 100 ല്‍ അധികം യാത്രക്കാര്‍ 2 മണിക്കൂറില്‍ അധികമാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. യാത്രക്കാരിയെ പത്തുദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ എടുത്തു എന്നാണ് പൊലീസ് പറയുന്നത്. സമാന സംഭവങ്ങള്‍ ഒന്നില്‍ അധികം തവണ ചൈനിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: