ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് അയര്‍ലണ്ട് കണ്‍വെന്‍ഷനുകള്‍ക്ക് ബെല്‍ഫാസ്റ്റില്‍ തുടക്കമായി, ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍ :യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ഐറിഷ് കണ്‍വെന്ഷനുകള്‍ക്ക് ബെല്‍ഫാസ്റ്റില്‍ തുടക്കമായി.

അയര്‍ലണ്ടിലും യൂറോപ്പിന്റെ പല സ്ഥലങ്ങളിലായി വിവിധ സഭകളിലുള്ള സുവിശേഷ തല്‍പ്പരരായ വിശ്വാസികള്‍ ഒരുമിച്ചു ചേരുന്ന കണ്‍വന്‍ഷനില്‍ വന്‍ ജനപങ്കാളിത്വമാണുള്ളത്. ദ്രോഗഢയിലും, ഗോള്‍വേയിലും, കോര്‍ക്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടു. ഇന്ന് (28 ന്) ഡബ്ലിനിലെ പാമേഴ്‌സ് ടൌണ്‍ സ്‌പോര്‍ട്ട്‌സ് കോംപ്‌ളക്‌സിലുമാണ് ,കണ്‍വെന്‍ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത് .

മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും, സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മല സുവിശേഷം കേള്‍ക്കുവാന്‍ ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് :താഴെകാണുന്ന വെബ്‌സൈറ്റ് പ്രയോജനപ്പെടുത്തുക.http://www.crfgospel.org/
കൂടൂതല്‍ വിവരങ്ങള്‍ക്ക്
ട്വിങ്കിള്‍ ജോര്‍ജ്(0873267251)

Share this news

Leave a Reply

%d bloggers like this: