സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് സാമ്പത്തിക സഹായവുമായി ഫ്രാന്‍സിസ് പാപ്പ.

വത്തിക്കാന്‍ സിറ്റി: യുഎസിലേയ്ക്ക് കുടിയേറാനായി മെക്സിക്കോയിലെത്തി അവിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ 50,000 ഡോളര്‍ ധനസഹായം നല്‍കി. കഴിഞ്ഞ വര്‍ഷം മെക്സിക്കോയിലെത്തിയ 75,000 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ട്രംപിന് വലിയ തിരിച്ചടിയാണ് പോപ്പിന്റെ നടപടി എന്ന വിലയിരുത്തലുണ്ട്. മതില്‍ പണിയുന്നവര്‍ ആ മതിലിന്റെ തടവുകാരാകും എന്ന് പോപ്പ് പറഞ്ഞിരുന്നു.

2018ല്‍ ആറു സംഘങ്ങളായി എത്തിയ 75,000 പേരാണ് മെക്സിക്കോയിലുള്ളത്. ഹോണ്ടൂറാസ്, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല എന്നീ രാജ്യക്കാരാണ് ഇവര്‍. മെക്സിക്കോയിലെ 16 രൂപതകളുടെ നേതൃത്വത്തില്‍ 27 പദ്ധതികള്‍ നടപ്പാക്കാന്‍ പണം ചെലവഴിക്കും. വീട്, ഭക്ഷണം, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്കാണു മുന്‍ഗണന. ആയിരക്കണക്കിനു കുടിയേറ്റക്കാര്‍ക്ക് കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ താല്‍കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.

കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ട്രംപിന് വലിയ തിരിച്ചടിയാണ് പോപ്പിന്റെ നടപടി എന്ന വിലയിരുത്തലുണ്ട്. കുടിയേറ്റക്കാരെ തടയാനായി മെക്സിക്കോയില്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. കഴിഞ്ഞ മാസം ട്രംപ് മധ്യ അമേരിക്കന്‍ രാജ്യങ്ങളായ ഗ്വാട്ടിമാലയ്ക്കും ഹോണ്ടുറാസിനും എല്‍സാല്‍വദോറിനുമുള്ള എല്ലാ സഹായങ്ങളും നിര്‍ത്തിവച്ചിരുന്നു.

കത്തോലിക്ക സഭയുടെ പീറ്റേഴ്സ് പെന്‍സ് ഫണ്ടില്‍ നിന്നാണ് തുക കൈമാറുക. ആഗോള മാധ്യമങ്ങള്‍ കുടിയേറ്റ പ്രതിസന്ധിയുടെ കവറേജ് കുറച്ചതിനാല്‍ ഗവണ്‍മെന്റ്, സ്വകാര്യ ധനസഹായങ്ങള്‍ കുറഞ്ഞിട്ടുണ്ട് എന്നാണ് പീറ്റേഴ്സ് പെന്‍സുമായി ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും ഇവരുടെ താമസ ചിലവുമെല്ലാം കത്തോലിക്ക സഭ വഹിക്കുന്നു

Share this news

Leave a Reply

%d bloggers like this: