റാംപില്‍ ഷൂലേസ് തടഞ്ഞുവീണ് മോഡല്‍ മരിച്ചു

റാംപ് വാക്കിനിടെ ഷൂലേസ് തടഞ്ഞുവീണ് ബ്രസീലിയന്‍ മോഡല്‍ മരിച്ചു. ബ്രസീലിലെ സാവോ പോളോ ഫാഷന്‍ വീക്കിലാണ് സംഭവം. ഫാഷന്‍ ബ്രാന്‍ഡായ ഓക്‌സയ്ക്കു വേണ്ടി കാറ്റ്വാക്കിലെത്തിയതായിരുന്നു ടേല്‍സ് സോര്‍സ് എന്ന മോഡല്‍. 26 വയസ്സാണ് ഇദ്ദേഹത്തിന്.

ടേല്‍സ് ധരിച്ചിരുന്ന ഷൂസിന്റെ ഡിസൈന്‍ പ്രത്യേക തരത്തിലുള്ളതായിരുന്നു. നീളമേറിയ ലേസുകളാണ് ഇവയ്ക്കുണ്ടായിരുന്നത്. നടക്കുന്നതിനിടെ ഈ ലേസുകളില്‍ തട്ടിത്തടഞ്ഞ് ടേല്‍സ് മുഖമടച്ച് വീഴുകയായിരുന്നു.

ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി ഇദ്ദേഹം നിരവധി സമരപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: