വോട്ടിംഗ് മെഷീനില്‍ താമരയ്ക്ക് താഴെ ബിജെപി എന്ന് എഴുതിയിരിക്കുന്നു: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി പ്രതിപക്ഷ പ്രതികള്‍…

വോട്ടിംഗ് യന്ത്രങ്ങളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയ്ക്ക് താഴ ബിജെപി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളാണ് നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അഭിഷേക് മനു സിംഗ്വി (കോണ്‍ഗ്രസ്), ദിനേഷ് ത്രിവേദി, ഡെറിക് ഓബ്രിയന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ കണ്ടത്. ഒന്നുകില്‍ ബിജെപിയുടെ പേര് നീക്കം ചെയ്യണം, അല്ലെങ്കില്‍ എല്ലാ പാര്‍ട്ടികളുടേയും പേര് നല്‍കണം – പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം പ്രതിപക്ഷത്തിന്റെ പരാതിയില്‍ കഴമ്പില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. 2013ല്‍ തങ്ങളുടെ ചിഹ്നത്തിന്റെ ഔട്ട്ലൈന്‍ വളരെ നേര്‍ത്തതും അവ്യക്തവുമാണെന്ന് ചൂണ്ടിക്കാട്ടി, ഇത് കടുപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ച് താമരയുടെ ഔട്ട്ലൈന്‍ കടുപ്പിച്ചു. ഔട്ട്ലൈന്‍ കടുപ്പിച്ചപ്പോള്‍ താമര നില്‍ക്കുന്ന വെള്ളവും കടുപ്പിച്ച് കാണിച്ചു. വെള്ളം എഫ്, പി എന്നീ അക്ഷരങ്ങളായാണ് കാണുന്നത് എന്നും ബിജെപി എന്നല്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിക്കുന്നു.

ബിജെപിയുടെ ഇത്തരത്തില്‍ പരിഷ്‌കരിച്ച ചിഹ്നമാണ് 2014 മുതല്‍ ഉപയോഗിക്കുന്നത്. അതേസമയം ബിജെപി എന്നാണ് ചിഹ്നത്തിന് താഴെ രേപ്പെടുത്തിയിരിക്കുന്നത് എന്ന് അഭിഷേക് മനു സിംഗ്വി പറഞ്ഞു. എന്നാല്‍ വോട്ടിംഗ് മെഷീനുകള്‍ മാറ്റേണ്ട കാര്യമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: