ക്രിസ്ത്യാനികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഐഎസ് തലവന്‍; അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പുതിയ വീഡിയോ പുറത്തുവന്നു; ഐഎസിനെ പൂര്‍ണമായി പിഴുതെറിയാന്‍ തയ്യാറെടുത്ത് യു.എസ് ഭരണകൂടവും…

കൊല്ലപ്പെട്ടുവെന്ന് കരുതിയിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു ഐഎസ്ഐഎസ് പ്രചാരണ വീഡിയോയില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതൊഴിച്ചാല്‍ ബാഗ്ദാദി മറ്റ് തരത്തിലുള്ള വീഡിയോ പ്രചാരണങ്ങളിലൊന്നും പങ്കാളിയായിരുന്നില്ല. ബാഗ്ദാദിയുടേതെന്ന പേരില്‍ ചില ഓഡിയോ സന്ദേശങ്ങള്‍ ചില സമയത്ത് പുറത്ത് വരാറുണ്ടെങ്കിലും പലതിന്റെയും ഉറവിടത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലായിരുന്നു. എന്നാല്‍ 40 സെക്കന്ഡറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന പുതിയ വീഡിയോയില്‍ ബാഗ്ദാദി നിലത്ത് കാല് മടക്കിവെച്ച് ഇരുന്നുകൊണ്ട് ക്രിസ്ത്യാനികളോടുള്ള തങ്ങളുടെ യുദ്ധം ഇനിയും തുടരുമെന്ന് പ്രഖ്യാപിക്കുകയാണ്.

ഐഎസ്ഐഎസിന്റെ പ്രബല കേന്ദ്രമായിരുന്ന കിഴക്കന്‍ സിറിയയില്‍ നിന്നും ഐഎസ് അധിനിവേശ കേന്ദ്രങ്ങള്‍ തൂത്തെറിയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ബാഗ്ദാദി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. സിറിയയില്‍ നേരിട്ട തിരിച്ചടിയെ സൂചിപ്പിച്ചുകൊണ്ടുതന്നെ ക്രിസ്ത്യാനികളുടെ അപരിഷ്‌കൃതത്വമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് ബാഗ്ദാദി ആരോപിക്കുന്നത്. ശ്രീലങ്കയില്‍ നടന്ന ആക്രമണത്തെക്കുറിച്ച് ബാഗ്ദാദി മൗനിയായിരുന്നുന്നെങ്കിലും വീഡിയോയിലുള്ള ടെക്സ്റ്റ് ഭാഗത്ത് ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടന പരമ്പരയെക്കുറിച്ചുള്ള സൂചനകളുണ്ട്. സ്‌ഫോടനം നടത്തിയത് ഐഎസ് ആണെന്ന വാദത്തെ ഈ വീഡിയോ ബലപ്പെടുത്തുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. ഖലീഫയെ വിശ്വസിക്കാനുള്ള ശ്രീലങ്കയിലെ സഹോദരങ്ങളുടെ തീരുമാനത്തെ തങ്ങള്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നുവെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിലുള്ളത്. ലക്ഷ്യത്തില്‍ ഒരുമിച്ച് നില്‍ക്കാനും ഉറച്ച് നില്‍ക്കാനും ഉപദേശിക്കുന്ന ഭീകര സംഘടന തങ്ങള്‍ ചാവേറുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നും അവരുടെ രക്തസാക്ഷിത്വം വാഴ്ത്തപ്പെടുമെന്നും പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

”കുരിശിനെതിരെയും അതില്‍ വിശ്വസിക്കുന്ന ജനതയ്ക്കെതിരെയുമുള്ള ഞങ്ങളുടെ യുദ്ധം തുടരുക തന്നെ ചെയ്യും. ബാഗാസിലെ (സിറിയയിലെ ഒരു സ്ഥലം) പോരാട്ടം അവസാനിച്ചു എന്നത് സത്യം തന്നെയാണ്. മുസ്ലിം സമൂഹത്തോടുള്ള ക്രിസ്ത്യാനികളുടെ ക്രൂരതയും പൈശാചികത്വവും മറ്റ് നിഗൂഡ ലക്ഷ്യങ്ങളും തന്നെയാണ് ഇത് വിളിച്ചോതുന്നത്”, വീഡിയോയില്‍ ആയുധങ്ങളുമായി [പ്രത്യക്ഷപ്പെട്ട ബാഗ്ദാദി പറഞ്ഞു.

ബാഗ്ദാദി ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് ലോകത്തെ അറിയിക്കാനും ചില പ്രബല കേന്ദ്രങ്ങള്‍ നഷ്ടമായി എന്ന് പ്രഖ്യാപിക്കുന്നതിനുമാണ് ഈ വീഡിയോ നിര്‍മ്മിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയുടെ ഉറവിടം ട്രാക്ക് ചെയ്ത് കണ്ടെത്തുമെന്നും ഐഎസിന്റെ ജീവിച്ചിരിക്കുന്ന നേതാക്കളെ പരാജയപ്പെടുത്തുമെന്നും യുഎസ് ഭരണകൂടം പ്രഖ്യാപിച്ചു.

Share this news

Leave a Reply

%d bloggers like this: