വാട്ടര്‍ഫോര്‍ഡ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതശരീരങ്ങള്‍ ജീര്‍ണിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തി ലിയോ വരേദ്കര്‍; പരാമര്‍ശം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടെന്നു ആരോപണം

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനത്തിലുണ്ടായ പിഴവിന് തെളിവില്ലെന്ന് മന്ത്രി ലിയോ വരേദ്കര്‍. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്ന് പറഞ്ഞ വരേദ്കര്‍ അടിസ്ഥാനരഹിത വര്‍ത്തയാണിതെന്നും പ്രസ്താവന നടത്തി. കഴിഞ്ഞ ഒക്ടോബറില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എസി.എസ്.സി ക്ക് അയച്ച കത്ത് ചോര്‍ന്നതോടെ വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ ശവശരീരങ്ങളുടെ ദാരുണാവസ്ഥ പുറത്ത് വന്നിരുന്നു.

മോര്‍ച്ചറിയില്‍ ശീതീകരണ സംവിധാനം മുതല്‍ തകരാറിലാണെന്നും, ജഡങ്ങള്‍ ട്രോളികളില്‍ കിടന്ന് അഴുകി ശരീരദ്രവങ്ങള്‍ തറയിലൂടെ ഒഴുകുന്നു വെന്നും കാണിച്ചാണ് വാട്ടര്‍ഫോര്‍ഡ് ആശുപത്രിയിലെ 4 ഡോക്ടര്‍മാര്‍ എച്.എസ്.സി ക്ക് പരാതി നല്‍കിയത്. ഇതാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. അയര്‍ലണ്ടിന്റെ ദേശീയ മാധ്യമംങ്ങളെല്ലാം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ ഏറ്റുവാങ്ങുന്ന ശശരീരങ്ങള്‍ ജീര്‍ണിച്ചതിനാല്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കഴിയുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ വാട്ടര്‍ഫോര്‍ഡ് ആശുപത്രിയുമായി ബന്ധപ്പെട്ട ഈ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. വാട്ടര്‍ഫോര്‍ഡില്‍ തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു എത്തിയതായിരുന്നു മന്ത്രി ലിയോ വരേദ്കര്‍. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ ഇത്തരം ആരോപണങ്ങള്‍ സാരമായി ബാധിക്കുമെന്ന് മനസിലാക്കിയാണ് മന്ത്രി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയതെന്നും ആരോപങ്ങള്‍ ഉയരുന്നുണ്ട്.

ആരോഗ്യവകുപ്പിന്റെ 2014 മുതല്‍ 2018 വരെയുള്ള കാലയളവിലെ പദ്ധതിയില്‍ പെട്ട വാട്ടര്‍ഫോര്‍ഡ് ആശുപത്രി നവീകരണം നടന്നിരുന്നല്ല. ഇതാണ് ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനത്തിലും തകരാര്‍ സംഭവിക്കാന്‍ കാരണമെന്നു ആരോഗ്യ വിദഗ്ധര്‍ ചുണ്ടികാട്ടിയിരുന്നു. ആരോഗ്യമേഖലയിലെ പ്രശ്ങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് വരേദ്കര്‍ പ്രസ്താവന നടത്തിയതെന്നും വിദഗ്ദ്ധ അഭിപ്രായങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: