ലണ്ടനില്‍ സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുന്ന കുപ്രസിദ്ധ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 23,000 യൂറോ പ്രതിഫലം: അയര്‍ലന്‍ഡ് -യു.കെ അതിര്‍ത്തികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും

ലണ്ടന്‍ : ലണ്ടന്‍ നഗരത്തില്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് യു.കെ സര്‍ക്കാര്‍ 23 ,000 യൂറോ പാരിതോഷികം പ്രഖ്യാപിച്ചു . കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്നും ഇയാള്‍ രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്നതിനിടക്ക് രക്ഷിക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് നേരെ ഇയാള്‍ തോക്കു ചൂണ്ടി, സ്ത്രീയെയും കൊണ്ട് സ്ഥലം വിടുകയും ചെയ്തു.

ഐറിഷ് ചുവയില്‍ സംസാരിക്കുന്ന ഇയാളുടെ പേര് ജോസഫ് മെക് കനാന്‍ എന്നാണെന്നു യു.കെ മെറ്റ് പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതിയെ തിരിച്ചറിയുന്നവര്‍ ഉടന്‍ 999 ഇല്‍ വിവരം അറിയിക്കാനും നിര്‍ദേശമുണ്ട്. ഇയാള്‍ വേഷ പ്രച്ഛന്നനായി പൊതുസ്ഥങ്ങളില്‍ എത്തിയേക്കുമെന്നും പോലീസ് മുന്നറിപ്പ് നല്‍കുന്നു. അയര്‍ലന്‍ഡ്- യു.കെ അതിര്‍ത്തി പ്രദേശങ്ങളിലും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ യു.കെ പോലീസ് തയ്യാറെടുക്കുകയാണ്.

ഇയാളെ കണ്ടെത്തുന്നവര്‍ ഇയാളുമായി നേരിട്ട് ഇടപെടാന്‍ ശ്രമിക്കുന്നത് അപകടം ഉണ്ടാക്കിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രതി സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഫോര്‍ഡ് എസ് മാക്‌സ് വാഹനത്തിനു വേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. ലണ്ടന്‍ കേന്ദ്രീകരിച്ച് മുന്‍പ് നടന്നിട്ടുള്ള സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അക്രമണങ്ങളിലും ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: