തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യാശ്രമം: വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ല; ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ കുറിപ്പ്…

തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ കുറിപ്പില്‍ വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെ പരാമര്‍ശം. സംഘടനാപരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥി സംഘടനയിലെ വനിതാ നേതാക്കള്‍ പഠിക്കാന്‍ സമ്മതിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പ്. തന്നെ ഒറ്റപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥി ആരോപിക്കുന്നുണ്ട്. നിലവില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആറ്റിങ്ങല്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഇന്ന് രാവിലെയാണ് കോളജിലെ റസ്റ്റ് റൂമില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. നിരന്തരം സംഘടനാപരിപാടികള്‍ക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ലെന്ന് കുറിപ്പില്‍ ആരോപണമുണ്ട്. നന്നായി പഠിക്കണമെന്ന് കരുതിയാണ് കോളജിലെത്തിയതെന്നും അത് സാധിക്കില്ലെന്ന് ഉറപ്പായെന്നും കുറിപ്പ് പറയുന്നു. രണ്ട് വനിതാ നേതാക്കളുടെ പേരും ആത്മഹത്യാ കുറിപ്പിലുണ്ട്. ഇതിന്മേല്‍ പൊലീസ് നടപടികള്‍ ഇതുവരെ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: