കശ്മീരില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ബി.ജെ.പി നേതാവ് ഗുല്‍ മുഹമ്മദ് മിര്‍ വെടിയേറ്റു മരിച്ചു. തെക്കന്‍ കശ്മീരിലെ ബി.ജെ.പി നേതാവായ ഗുല്‍ മുഹമ്മദ് മിര്‍ (60) ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അനന്ത്നാഗ് ജില്ലയിലെ നൗഗാം ഗ്രാമത്തില്‍ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.

സമീപകാലത്ത് അദ്ദേഹത്തിന്റെ സുരക്ഷ സംസ്ഥാന ഭരണകൂടം പിന്‍വലിച്ചതായി ബി.ജെ.പി ആരോപിച്ചു. മുഹമ്മദ് മിറിന്റെ നെഞ്ചിലും വയറ്റിലും വെടിയേറ്റെന്നും ഉടന്‍തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പോലിസ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: