നീനാ കൈരളിയുടെ ഈസ്റ്റര്‍,വിഷു ആഘോഷങ്ങള്‍ മെയ് 11ന് നടക്കും.

നീനാ: (കൗണ്ടി ടിപ്പററി) പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്നുതരുന്ന ആഘോഷങ്ങളായ ഈസ്റ്ററും, വിഷുവും സംയുക്തമായി മെയ് 11 ശനിയാഴ്ച നീനാ കൈരളി ആഘോഷിക്കും. നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് ഉച്ചകഴിഞ്ഞു 2 മണിക്കാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തതയാര്‍ന്ന നൃത്തരൂപങ്ങള്‍, ഗാനാലാപനങ്ങള്‍, ആസ്വാദ്യതയും സന്ദേശവും ചേര്‍ത്തൊരുക്കിയ സ്‌കിറ്റുകള്‍, വേഷത്തിലും ഭാവത്തിലും വ്യത്യസ്തത നിറഞ്ഞുനില്‍ക്കുന്ന ഫാഷന്‍ ഷോ തുടങ്ങി നിരവധി പരിപാടികള്‍കൊണ്ട് സമ്പുഷ്ടമാണ് ഇത്തവണത്തെ ആഘോഷങ്ങള്‍.

ആഘോഷങ്ങളുടെ മാറ്റ് കൂട്ടുവാന്‍, ആസ്വാദകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അത്ഭുതത്തിന്റെ ലോകത്തേയ്ക്ക് ആനയിക്കുന്ന, അയര്‍ലണ്ടിലും, യു.കെ.യിലും ഏറെ പ്രശസ്തനും അവാര്‍ഡ് വിന്നിങ് മജീഷ്യനുമായ ‘Steve Spade’ന്റെ മാജിക് ഷോ യും ഇത്തവണ ആഘോഷവേളയില്‍ ഒരുക്കിയിരിക്കുന്നു. കലാപരിപാടികള്‍ക്കും, മാജിക്ഷോയ്ക്കും ശേഷം വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീഴും.

നീനാ കൈരളി 2018-19 വര്‍ഷത്തെ ഭാരവാഹികളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രഹാം, നിഷ ജിന്‍സണ്‍, ജോസ്മി ജെനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

Share this news

Leave a Reply

%d bloggers like this: