കേരളത്തിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് കോഴിക്കോട് വിമാനത്താവളം…

ഈ സമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡു കുതിപ്പുമായി കോഴിക്കോട് വിമാനത്താവളം. 33,60,854 പേരാണ് ഈ സാമ്പത്തിക വര്‍ഷം കോഴിക്കോട് വിമാനത്താവളം വഴി യാത്രചെയ്തത്. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണമാണിത്. യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 7.05% ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷം. കേരളത്തിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ വളര്‍ച്ച പ്രാപിച്ചതും കോഴിക്കാട് വിമാനത്താളം തന്നെ.

നീണ്ട കാത്തിരിപ്പിനു ശേഷം സൗദി എയര്‍ലൈന്‍സ് സര്‍വ്വീസ് പുനരാരംഭിച്ചതാണ് വളര്‍ച്ചയ്ക്കു സഹായിച്ചത്. 2748272 രാജ്യാന്തര യാത്രക്കാരും 612579 ആഭ്യന്തര യാത്രക്കാരുമാണ് പോയ വര്‍ഷം കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. ഇത്തവണ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 19.9% ത്തിന്റെ വര്‍ധനയുണ്ടായപ്പോള്‍, രാജ്യാന്തര യാത്രക്കാരില്‍ 4.6% മാത്രമെ വളര്‍ച്ച കൈവരിക്കാനായുള്ളൂ.

കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചതോടെ കോഴിക്കോട്ടെ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ജനുവരിയില്‍ 2.94 ലക്ഷം യാത്രക്കാരെത്തിയപ്പോള്‍ മാര്‍ച്ചിലത് 2.70 ലക്ഷമായി കുറഞ്ഞു. രണ്ട് മാസത്തിനിടെ 24176 യാത്രക്കാരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ 46756 ആഭ്യന്തര യാതിരക്കാര്‍ സഞ്ചരിച്ച വിമാനത്താവളത്തില്‍ മാര്‍ച്ചിലെത്തിയത് 34546 പേര്‍ മാത്രമാണ്. ഇന്ധന നികുതി വിവാദത്തെ തുടര്‍ന്ന് ഏതാനും ആഭ്യന്തര സര്‍വ്വീസുകള്‍ നഷ്ടപ്പെട്ടതും ഈ കാലയളവില്‍ വിമാനത്താവളത്തിന് തിരിച്ചടിയാവുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: