നോര്‍ത്ത് ആഫ്രിക്കയിലെ ടുണിഷ്യന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി 70 മരണം…

നോര്‍ത്ത് ആഫ്രിക്കയിലെ ടുണിഷ്യന്‍ തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ടുണീഷ്യയുടെ തലസ്ഥാന നഗരമായ ടുണിസില്‍ നിന്ന് 40 മൈല്‍ അകലെ മെഡിറ്ററേനിയന്‍ കടലിലെ സാര്‍സിസ് തീരത്തിന് സമീപത്താണ് ബോട്ട് മുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 16 പേരെ രക്ഷപ്പെടുത്തിയതായും യുഎന്‍ കുടിയേറ്റ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലിബിയയില്‍ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന കുടിയേറ്റ കര്‍ഷകര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയതെന്ന് യുഎന്‍എച്ച്‌സിആര്‍ വ്യക്തമാക്കി. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് അനധികൃതമായി യൂറോപ്പിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ബംഗ്ലാദേശ്, മൊറോക്കോ പൗരന്‍മാരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് ടുണീഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. രക്ഷപ്പെടുത്തിയവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഇതുവരെ മൂന്ന് മൃതദേഹം മാത്രമേ നാവികസേന കണ്ടെടുത്തിട്ടുള്ളുവെന്ന് ടുണിസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ബോട്ടില്‍ 140 ഓളം പേരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: