അയര്‍ലണ്ടിനെ ചുട്ടു പൊള്ളിക്കാന്‍ താപകാറ്റ് അടുത്ത ആഴ്ചമുതല്‍


ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വരും ആഴ്ചകളില്‍ ചൂട് കുടിയേക്കുമെന്ന് സൂചന. വരും ദിവസങ്ങളില്‍ താപനില 20 വരെ ഉയര്‍ന്നേക്കാമെന്നും മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്പില്‍ മുഴുവന്‍ ചൂട് തരംഗം ശക്തിയാര്‍ജിക്കുമെന്നും യൂറോപ്പിലെ വിവിധ കാലാവസ്ഥ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിത്തുടങ്ങി. അയര്‍ലണ്ടിലും, ബ്രിട്ടനിലും ഊഷ്മാവ് 30 ഡിഗ്രി കടന്നേക്കാമെന്നും അറിയിപ്പുണ്ട്.

അയര്‍ലണ്ടില്‍ ചൂട് തരംഗം ഏറ്റവും കൂടുന്നത് പടിഞ്ഞാറന്‍ മേഖലകളില്‍ ആയിരിക്കും. അയര്‍ലണ്ടില്‍ ഏതു കാലാവസ്ഥയായാലും പടിഞ്ഞാറന്‍ കൗണ്ടികളെയാണ് സാരമായി ബാധിക്കുന്നത്. താപനില കൂടുന്നതോടെ സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും കാലാവസ്ഥാകേന്ദ്രങ്ങള്‍ മുന്നറിയിപ് നല്‍കുന്നുണ്ട്.

വളരെ നാളത്തെ തണുപ്പും, മഞ്ഞും കുറഞ്ഞതോടെ രാജ്യത്തെ ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ഉല്ലാസകേന്ദ്രങ്ങള്‍ എല്ലാം സജീവമായിട്ടുണ്ട്. ചൂട് കൂടുന്നതോടെ പുറത്തെറങ്ങുന്നവര്‍ മതിയായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

ചൂട് വര്‍ദ്ധിക്കുന്നതോടെ അയര്‍ലണ്ടില്‍ ജലലഭ്യത കുറയുമെന്നാണ് ജല വിതരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാന ജല സ്രോതസുകള്‍ വറ്റി തുടങ്ങുന്നതോടെ ജലവിതരണത്തില്‍ കടുത്ത നിയന്ത്രങ്ങളും ഏര്‍പ്പെടുത്തും.

ഡബ്ലിന്‍ പ്രദേശങ്ങളില്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ ജല ദൗര്‍ലഭ്യം നേരിടുക. ചൂട് കാലം കണക്കിലെടുത്ത് കൊണ്ട് നേരെത്തെ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനും വാട്ടര്‍ അതോറിറ്റിക്ക് ബന്ധപ്പെട്ട വകുപ്പിന്റെ നിര്‍ദേശങ്ങളും ലഭിച്ചുകഴിഞ്ഞു .

ഡികെ

Share this news

Leave a Reply

%d bloggers like this: