കില്‍കെന്നിയെ മെക്ക ആക്കാന്‍ അനുവദിക്കില്ല : കില്‍കെന്നിയില്‍ മുസ്ലിം പള്ളി നിര്‍മ്മാണ അനുമതി നിഷേധിച്ച് പ്ലാനിംഗ് ബോര്‍ഡ്

കില്‍കെന്നി : കില്‍കെന്നിയില്‍ മുസ്ലിം പള്ളിയും, അതിനോട് ചേര്‍ന്ന് മുസ്ലിം സാംസ്‌കാരിക കേന്ദ്രവും നിര്‍മ്മിക്കാന്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷ നിരസിച്ച് പ്ലാനിംഗ് ബോര്‍ഡ്. പ്രദേശവാസികളുടെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പാനിംങ് അനുമതി നിഷേധിക്കപെട്ടതെന്ന് പ്ലാനിംഗ് ബോര്‍ഡ് വിശദീകരണം നല്‍കി.

കില്‍കെന്നി ഹെബ്രോണ്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പള്ളി നിര്‍മ്മാണത്തിനുള്ള അനുമതി തേടിയത് കില്‍കെന്നി ഇസ്ലാമിക് ട്രസ്റ്റ് ന്റെ നേതൃത്വത്തില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം കൗണ്ടി കൗണ്‍സില്‍ നിര്‍മ്മാണ അനുമതി നല്‍കിയെങ്കിലും പ്ലാനിംഗ് ബോര്‍ഡ് ട്രസ്റ്റ് ന്റെ ആവശ്യം തള്ളിക്കളയുകയായിരുന്നു.

മുസ്ലിം പള്ളിയും, അതിനോട് ചേര്‍ന്ന സാംസ്‌കാരിക കേന്ദ്രവും, മത പഠന കേന്ദ്രവും, താമസ കേന്ദ്രങ്ങളും ഉള്‍പ്പെടെ കില്‍ കെന്നിയില്‍ വിശാലമായ ഒരു കോംപ്ലക്‌സ് നിര്‍മ്മാണത്തിനാണ് അനുമതി തേടിയത്. എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പ്ലാനിങ് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: