കോണ്‍ഗ്രസില്‍ നേതാക്കന്മാരുടെ കൂട്ടരാജി

ന്യൂഡല്‍ഹി :ദേശീയതലത്തില്‍ കോണ്‍ഗ്രസിനേറ്റ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിവിധ സംസ്ഥാന അധ്യക്ഷന്മാര്‍ രാജി സമര്‍പ്പിച്ചു. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു. അമേത്തിയില്‍ വിജയം ഉറപ്പിച്ച രാഹുല്‍ ഗാന്ധി ഇവിടെ ബി.ജെ .പി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയോട് പരാജയം സമ്മതിക്കേണ്ടി വന്നത് കോണ്‍ഗ്രസിന് മാനഹാനിയും, വലിയൊരു ആഘാതവുമാണ്.

യു.പി , ഒഡിഷ എന്നിവടങ്ങളിലെ സംസ്ഥാന അധ്യക്ഷന്മാരും, കര്‍ണാടകയിലെ ഒരു പാര്‍ട്ടി പ്രചാരകനുമാണ് രാജി കത്ത് രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മണഡലങ്ങളുള്ള യു.പി യില്‍, റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഒരു സീറ്റ് നേടാനായത്. ദേശിയ തലത്തില്‍ രാഹുല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ തെരെഞ്ഞെടുപ്പായിരുന്നിട്ടും കോണ്‍ഗ്രെസ്സിനേറ്റ പരാജയത്തില്‍ ഏറെ നിരാശരാണ് കേന്ദ്ര നേതൃത്വം.

ഡികെ

Share this news

Leave a Reply

%d bloggers like this: