എവറസ്റ്റ് കൊടുമുടിയില്‍ എത്തിയ ശേഷം കാണാതായ ട്രിനിറ്റി കോളേജ് അദ്ധ്യാപകന്‍ സീമസ് ലൗലസിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഡബ്ലിന്‍ : എവറസ്റ്റ് കൊടുമുടി കയറിയ ശേഷം കാണാതായ ഡബ്ലിന്‍ ട്രിനിറ്റി കോളേജ് അദ്ധ്യാപകന്‍ സീമസ് ലൗലസിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ദുര്‍ഘടമായ കൊടുമുടി ഭാഗങ്ങളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല.

ലൗലെസ്സിനെ കാണാതാവുന്നതിന് ദിവസങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യക്കാരനും, മറ്റൊരു അമേരിക്കന്‍ വംശജനായും കൊടുമുടിയില്‍ കയറുന്നതിനിടെ മരണപ്പെട്ടിരുന്നു.

‘അയര്‍ലന്‍ഡ് ഓണ്‍ എവറെസ്റ്റ് ‘ എന്ന ഗ്രൂപ്പില്‍ കൊടുമുടി കയറിയ നാല് പേരില്‍ ഒരാളായിരുന്നു ലൗലസ്സ്. ഇദ്ദേഹത്തെ കണ്ടെത്താനായി ഡ്രോണിന്റെ സഹായവും ഉപയോഗിക്കുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിര്‍ത്തിവെച്ച തിരച്ചില്‍ പുനരാരംഭിച്ചുട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: