ഡിവോഴ്‌സ് നേടാന്‍ കാലാവധി ഇനി രണ്ടു വര്‍ഷം : യെസ് വോട്ടുകള്‍ 82 ശതമാനം

ഡബ്ലിന്‍ : വിവാഹമോചന കാലാവധി 4 വര്‍ഷത്തില്‍ നിന്നും രണ്ടു വര്‍ഷമാക്കി കുറയ്ക്കുന്ന ഹിത പരിശോധനയില്‍ 82 ശതമാനം അനുകൂല വോട്ടുകള്‍. അഭിപ്രയ വോട്ടെടുപ്പ് ഫലം പൂര്‍ത്തിയായതിനെ തുടര്‍ന്ന് സാംസകാരിക മന്ത്രി ജോസഫ് മെഡിഗാന്‍ ഡബ്ലിന്‍ കാസ്റ്റിലില്‍ വെച്ച് ഡിവോഴ്‌സ് റെഫറണ്ടം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഡിവോഴ്‌സ് കാലാവധി കുറയ്ക്കുന്നതുമായി ബന്ധപെട്ടു നടന്ന അഭിപ്രയ വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ അനുകൂല വോട്ടുകള്‍ രേഖപ്പെടുത്തിയത് ഡബ്ലിനില്‍ ആണ്. ഡബ്ലിനിലെ ഡണ്‍ലോഗയെര്‍- റാത് ഡൌണ്‍ നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ യെസ് വോട്ടുകള്‍. രണ്ടാമതായി ഡബ്ലിനില്‍ ഏറ്റവും കൂടുതല്‍ യെസ് വോട്ടുകള്‍ രേഖപ്പെടുത്തിയത് ഫിന്‍ഗാല്‍ മണ്ഡലമാണ്.

ഈ റഫറണ്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതികൂല വോട്ടുകള്‍ രേഖപ്പെടുത്തിയത് മോനാഗനും, ലിട്രിമുമാണ്. ഐറിഷ് ഭരണ ഘടന അനുസരിച്ച് അയര്‍ലന്‍ഡ് പൗരന്മാര്‍ക്ക് വിവാഹമോചനം ലഭിക്കാന്‍ 4 വര്‍ഷം ദമ്പതികള്‍ പിരിഞ്ഞു താമസിക്കേണ്ടതുണ്ട്. ഇത് 4 വര്‍ഷത്തില്‍ നിന്നും 2 വര്‍ഷമാക്കി കുറയ്ക്കണോ വേണ്ടയോ എന്നറിയാനുള്ള ഹിത പരിശോധനയാണ് നടന്നത്.

വിവാഹമോചനം ആഗ്രഹിക്കുന്നവര്‍ ദീര്‍ഘ കാലം കാത്തിരിപ്പ് നടത്തണമെന്നുള്ള നിയമം മാറ്റേണ്ടതുണ്ടെന്നു ആവശ്യപ്പെട്ടു രാജ്യത്തെ വിവിധ സംഘടനകള്‍ ഐറിഷ് സര്‍ക്കാരില്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. മന്ത്രി സഭയില്‍ നിന്നും ഇതിനെ അനുകൂലിക്കുന്ന അഭിപ്രയങ്ങള്‍ പുറത്ത് വന്നിരുന്നു. ജനഹിതം മനസിലാക്കി നിയമത്തില്‍ മാറ്റം വരുത്താന്‍ ദെയില്‍ തീരുമാനം എടുക്കുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: