അമിത് ഷായ്ക്ക് ആഭ്യന്തരം, രാജ്നാഥ് സിംഗിന് പ്രതിരോധം

ന്യൂഡല്‍ഹി : രണ്ടാം മോദി സഭയില്‍ എത്തിയേക്കില്ലെന്ന സൂചന നല്‍കുകയും, എന്നാല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയുകയും ചെയ്ത അമിത് ഷാ ആഭ്യന്തരമന്ത്രിയാകും. മുന്‍ മോദി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിംഗ് ഇത്തവണ പ്രതിരോധ മന്ത്രിയായിരിക്കും.

എന്നാല്‍ മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മല സീതാരാമനും ഇത്തവണ മന്ത്രിയായിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തില്‍ നൈപുണ്യമുള്ള ഇവര്‍ ധനകാര്യ മന്ത്രി പദവിയിലേക്ക് നിര്‍ദേശിക്കപ്പെടാനാണ് സാധ്യത ഏറുന്നത്. മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയാണെന്ന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കപെടും.

Share this news

Leave a Reply

%d bloggers like this: