പുതിയ മന്ത്രിസഭയില്‍ വി മുരളിധരന് വിദേശ കാര്യ സഹമന്ത്രി ഉള്‍പ്പെടെ രണ്ടു പ്രധാന വകുപ്പുകള്‍

ന്യൂഡല്‍ഹി: രണ്ടാം മോഡി മന്ത്രിസഭയില്‍ അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലകള്‍ നല്‍കി. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗിനാണ് പ്രതിരോധം. മുന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ധനകാര്യവും കോര്‍പറേറ്റ് വകുപ്പും എസ്.ജയശങ്കര്‍ വിദേശകാര്യമന്ത്രിയാകും.

കേരളത്തില്‍ നിന്നുള്ള വി.മുരളീധരനാണ് വിദേശകാര്യ സഹമന്ത്രി. പാര്‍ലമെന്ററികാര്യ സഹമന്ത്രിസ്ഥാനവും മുരളീധരന് നല്‍കി

പ്രധാനമന്ത്രി നരേന്ദ്രമോഡി പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് പെന്‍ഷന്‍, അറ്റമിക് എനര്‍ജി, സ്‌പേസ്, സുപ്രധാന നയവിഷയങ്ങള്‍, മറ്റുമന്ത്രിമാര്‍ക്ക് നല്‍കാത്ത എല്ലാ വകുപ്പുകളുടെയും ചുമതല വഹിക്കും.

നിതിന്‍ ഗഡ്കരി(റോഡ്, ഉപരിതല ഗതാഗതം, സൂക്ഷ്മ, ചെറുകിട, ഇടത്തരം, സംരംഭം), ഡി.വി സദാനന്ദ ഗൗഡ (രാസവളം), രാംവിലാസ് പസ്വാന്‍ (ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം), നരേന്ദ്ര സിംഗ് തോമര്‍ (കൃഷി, കര്‍ഷക ക്ഷേമം, ഗ്രാമീണ വികസനം, പഞ്ചായത്ത് രാജ്), രവി ശങ്കര്‍പ്രസാദ് (നിയമം, കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), ഹര്‍സിമ്രത് കൗര്‍ ബാദല്‍ (ഭക്ഷ്യ സംസ്‌കരണ വ്യവസായം), തവാര്‍ ചന്ദ് ഗെലോട്ട് (സാമൂഹ്യ നീതി, ശാക്തീകരണം), രമേശ് പൊഖ്രിയാല്‍ നിഷാങ്ക് (മാനവ വിഭവ വികസനം), അര്‍ജുന്‍ (ട്രൈബല്‍ വകുപ്പ് ), സമൃതി ഹുബിന്‍ ഇറാനി (വനിതാ ശിശുക്ഷേമം, ടെക്‌സ്‌റ്റൈല്‍സ്)

ഹര്‍ഷ വര്‍ദ്ധന്‍ (ആരോഗ്യം, കുടുംബക്ഷേമം, സയന്‍സ് ആന്റ് ടെക്‌നോളജി, ഭൗമശാസ്ത്രം), പ്രകാശ് ജാവദേക്കര്‍ (പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ്), പിയുഷ് ഗോയല്‍ (റെയില്‍വേ, കൊമേഴ്‌സ്, ഇന്‍ഡസ്ട്രി), ധര്‍മ്മേന്ദ്ര പ്രധാന്‍ (പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീല്‍), പ്രഹ്‌ളാദന്‍ ജോഷി (പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഖനി), മഹേന്ദ്ര നാഥ് പാണ്ഡെ (നൈപുണ്യ വികസനം, സംരംഭകത്വം)

ഗജേന്ദ്ര സിംഗ് ഷെഖാവത്ത് (ജല്‍ ശക്തി), മുക്താര്‍ അബ്ബാസ് നഖ്വി (ന്യൂനപക്ഷ ക്ഷേമം), കിരണ്‍ റിജ്ജു (കായികം, യുവജനക്ഷേമം സ്വതന്ത്ര ചുമതല), ഗിരിരാജ് സിംഗ് (ഫിഷറീസ്, മൃഗസംരക്ഷണം) എന്നിങ്ങനെയാണ്.

Share this news

Leave a Reply

%d bloggers like this: