വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു; തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ മുന്‍ മാനേജര്‍ക്കും പങ്ക്…

സ്വര്‍ണ്ണകടത്ത് കേസില്‍ മുന്‍ മാനേജര്‍മാരുടെ പങ്ക് തെളിഞ്ഞതോടെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവര്‍ക്ക് ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഇരുവരും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ബാലഭാസ്‌കറിന് അപകടം സംഭവിച്ചപ്പോള്‍ ആദ്യം സ്ഥലത്തെത്തിയത് പ്രകാശന്‍ തമ്പിയായിരുന്നു. വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നതായും പ്രകാശന്‍തമ്പിയെ ഏഴെട്ടുവര്‍ഷം മുമ്പ് ഒരുസ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നതെന്നും ‘മാതൃഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബാലഭാസ്‌ക്കരിന്റെ മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവാണെന്നും ഇയാള്‍ ആസമയത്തും സ്ഥിരമായി വിദേശയാത്രകള്‍ ചെയ്യാറുണ്ടായിരുണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. പാലക്കാടുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉടമക്കും ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുള്ളതായി ബാലഭാസ്‌ക്കരിന്റെ അച്ഛന്‍ കെ.സി ഉണ്ണി സംശയം പ്രകടിപ്പിച്ചിരുന്നു. വിഷ്ണുവിനും പ്രകാശന്‍ തമ്പിക്കും ആശുപത്രി ഉടമയുമായും അടുത്ത ബന്ധം ഉള്ളതായും വാര്‍ത്തകള്‍ വന്നിരുന്നു. അപകടത്തിന് മുന്‍പ് ബാലഭാസ്‌കര്‍ എവിടെ എത്തിയെന്ന് അന്വേഷിച്ചു കൊണ്ട് ഫോണ്‍ കോളുകള്‍ വന്നിരുന്നെനും അച്ഛന്‍ പറഞ്ഞു. ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന നമ്പറുകളിലേക്ക് വന്ന ഫോണ്‍ കോളുകളും പുതിയ വെളിപ്പെടുത്തലുകളും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ പരിശോധിക്കും.

Share this news

Leave a Reply

%d bloggers like this: