വി മുരളീധരന് വധഭീഷണി; സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍…

കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വധഭീഷണിയെന്ന് ആരോപണം. സംഭവത്തില്‍ കോഴിക്കോട് കുളത്തറ സ്വദേശി ബാദല്‍ എന്നയാള്‍ പൊലീസ് കസ്റ്റഡിയിലായി. സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറാണ് കസ്റ്റഡിയിലുള്ളത്. ഇദ്ദേഹത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഇദ്ദേഹത്തിന് സിം കാര്‍ഡ് എടുത്തു നല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണിസന്ദേശം വന്നത്. ഇന്നലെ രാത്രിയില്‍ ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയില്‍ പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രിയായി മെയ് 30 നാണ് രാജ്യസഭാ എംപിയായ മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്.

Share this news

Leave a Reply

%d bloggers like this: