കോഫിയില്‍ അല്പം സോയി മില്‍ക്ക് ചേര്‍ത്ത് നല്‍കിയതിന് അധിക ചാര്‍ജ് ഈടാക്കി. ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലെ കോഫി ഷോപ്പിലെ കൊള്ള ലാഭത്തെക്കുറിച്ച് തുറന്നടിച്ച് യുവതി

ഡബ്ലിന്‍ : ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലെ കോഫി ഷോപ്പുകളില്‍ നടക്കുന്ന കൊള്ളലാഭത്തിനെതിരെ തുറന്നടിച്ചു വാട്ടര്‍ഫോര്‍ഡ് കാരിയായ യുവതി. സ്റ്റാര്‍ബക്ക് കോഫി ഷോപ്പില്‍ നിന്നാണ് യുവതിക്ക് ഇത്തരം ഒരു അനുഭവം നേരിട്ടത്. പാലും, പാലുത്പന്നങ്ങളും അലര്‍ജി ആയതിനാല്‍ കോഫിയില്‍ അല്പം സോയി മില്‍ക്ക് , വാനില സിറപ്പ് എന്നിവ ചേര്‍ത്തിരുന്നു. മറ്റു കോഫിഷോപ്പുകളില്‍ ഇത് സൗജന്യമായി ലഭിക്കുമ്പോള്‍ സ്റ്റാര്‍ബക്ക് ഇതിനു മാത്രം അധിക ചാര്‍ജ് ഇടക്കിയെന്നും യുവതി പറയുന്നു.

5 യൂറോ വിലയുള്ള കോഫിക്ക് 5.15 യൂറോ യാണ് തനിക്ക് നല്‌കേണ്ടിവന്നതെന്നു വാട്ടര്‍ഫോര്‍ഡുകാരിയായ ജോവി മലെന്‍ ട്വീറ്റ് ചെയ്തു. പ്രാദേശികമായ വ്യത്യാസമനുസരിച്ച് വിവിധ ഉത്പന്നങ്ങളുടെ വിലയിലും മാറ്റം വരുമെന്നാണ് സ്റ്റാര്‍ബക്ക് ഈ ആരോപണങ്ങളോട് പ്രതികരിച്ചത്.

ഡികെ

Share this news

Leave a Reply

%d bloggers like this: