അയര്‍ലണ്ടില്‍ 800 തൊഴിലവസരങ്ങളുമായി LinkedIn

ഡബ്ലിനില്‍ : അമേരിക്കന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനിയായ LinkedIn അയര്‍ലണ്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഡബ്ലിനില്‍ ആരംഭിക്കുന്ന കമ്പനിയുടെ പുതിയ ശാഖയിലായിരിക്കും അവരങ്ങള്‍. അയര്‍ലണ്ടില്‍ 1200 പേര്‍ക്ക് ഇതിനോടകം തന്നെ തൊഴില്‍ നല്‍കിയ കമ്പനി പുതിയ റിക്രൂട്‌മെന്റിലൂടെ 2000 ജീവനക്കാര്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ നല്‍കിയ സ്ഥാപനങ്ങളുടെ പട്ടികയില്‍പെടും.

യൂറോപ്പില്‍ കമ്പനിയുടെ പ്രധാന ആസ്ഥനമായ ഡബ്ലിനില്‍ മറ്റൊരു ശാഖ കൂടി ആരംഭിക്കുന്നതിനെ മിനിസ്റ്റര്‍ ഫോര്‍ എന്റര്‍പ്രൈസ് ഹെതര്‍ ഹംഫ്രി സ്വാഗതം ചെയ്തു. കമ്പനിയുടെ ടേണ്‍ ഓവര്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് അയര്‍ലണ്ടിലെ തൊഴില്‌മേഖലയിക്ക് ശക്തിപകരുന്ന തീരുമാനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 800 പേര്‍ക്കാണ് ഉടന്‍ ജോലി ലഭിക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: