പത്താം ഓണം ആഘോഷമാക്കാന്‍ ബ്രേ് ഒരുങ്ങുന്നു

‘അത്തം പത്തിനു പൊന്നോണം’

വ്യത്യസ്തതകള്‍ ഒത്തിരി ഉള്ള ഒരുജനത മുഴുവനും ഒരുനാള്‍ ഒരുമിച്ചു ഒത്തൊരുമയോടെ ആഘോഷിക്കുന്ന ലോകത്തിലെ ചുരുക്കം ചില ആഘോഷങ്ങളില്‍ ഒന്നാണ് തിരുവോണം ,മലയാളി സഞ്ചരിച്ചെത്തിയ നാടുകളിലെല്ലാം എത്തിച്ച അത്തം പത്തിലെ തിരുവോണം ഇക്കുറി ബ്രേ യില്‍ പത്താം തവണ ആഘോഷമാക്കാന്‍ മലയാളി കൂട്ടായ്മ ഒരുങ്ങുകയാണ് .

ഡബ്ലിന്‍ കൗണ്ടിയിലെ ചെറിവൂഡ് മുതല്‍ വിക്‌ലോ കൗണ്ടിയിലെ ഗോറി വരെയുള്ള പ്രദേശങ്ങളിലെ മലയാളികള്‍ അയര്‍ലണ്ടിലെ തന്നെ ഏറ്റവും വലിയ തീരദേശ പട്ടണവും വിനോദസഞ്ചാര കേന്ദ്രവുമായ ബ്രേയ് ആസ്ഥാനമാക്കിയാണ് തിരുവോണാഘോഷം വര്‍ഷങ്ങളായി നടത്തിപ്പോരുന്നത് .

ഇത്തവണയും ഓണം വളരെയധികം വ്യത്യസ്തതകളോടുകൂടി ആഘോഷിക്കാന്‍ ബ്രേയിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികളുടെ നേതൃത്വത്തിലുള്ള കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു .ബിജോ വര്ഗീസ്,അലക്‌സ് സ്‌കറിയ ,ജസ്റ്റിന്‍ ചാക്കോ ,റിസണ്‍ ചുങ്കത്ത് ,ബിജു ജോര്‍ജ് ,ബൈജു ചാക്കോ ,വിന്‍സെന്റ് ,ജോസി ,മാത്യൂസ് എന്നിവര്‍ കമ്മറ്റി മെംബേര്‍സ് ആയും,അമല്‍ ജോഷി ,അനുബി ബൈജു,ബിപിന്‍ ചന്ദ് ,മഞ്ജുഷ മോഹനന്‍ എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയും തിരഞ്ഞെടുക്കപ്പെട്ടു

ഓഗസ്റ്റ് 24 ശനിയാഴ്ച രാവിലെ പത്തു മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് ബ്രേയ് എക്‌സിറ്റിനോട് ചേര്‍ന്ന് കിടക്കുന്ന മികച്ച സൗകര്യങ്ങളുള്ള വൂഡ്ബ്രൂക് കോളേജില്‍ വെച്ച് ഓണം നടത്തപ്പെടുന്നത്

ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ മനുഷ്യര്‍ ഒന്നായി ഒരു ദിനം ചേര്‍ന്നിരിക്കാന്‍ കഴിയുന്ന ഓണാഘോഷങ്ങളില്ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗത കമ്മറ്റി അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Kissan Thomas0876288906
Bijo Varghese0873124724
Rison Chungathu0876666135
Bipin chand0894492321
Jestine Chacko0872671587

Share this news

Leave a Reply

%d bloggers like this: