ഷൈമോള്‍ തോമസിന് കുടുംബത്തിന്റെയും, ബെല്‍ഫാസ്റ്റ് മലയാളികളുടെയും കണ്ണീരില്‍ കുതിര്‍ന്ന വിട

അന്‍ട്രിം : ബെല്‍ഫാസ്റ്റിനു സമീപം ആന്‍ട്രിമില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് ഷൈമോള്‍ തോമസിന് കണ്ണീരില്‍ കുതിര്‍ന്ന വിട. ചൊവ്വാഴ്ച നടന്ന പൊതു ദര്‍ശനത്തില്‍ ആന്‍ട്രിമിലെ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഇന്ന് നടക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഷൈമോള്‍- നെല്‍സണ്‍ ദമ്പതിമാരുടെ അടുത്ത സുഹൃത്തുക്കളും ബെല്‍ഫാസ്റ്റില്‍ എത്തി. ഇന്നലെ നാട്ടില്‍ നിന്നും ഷൈമോളുടെ അച്ഛന്‍ ബെല്‍ഫാസ്റ്റില്‍ എത്തിയതോടെ സംസ്‌കാര ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഷൈമോളുടെ അടുത്ത കുടുംബാംഗങ്ങള്‍ എല്ലാം സംസ്‌കാരത്തിന് എത്തിയിട്ടുണ്ട്.

രാവിലെ 9.30ന് ആന്‍ട്രിമിലെ വസതിയില്‍ വച്ച് ഒപ്പീസ് നടന്നു . തുടര്‍ന്ന് സെന്റ് കോംഗാല്‍സ് പാരിഷ് ചര്‍ച്ചില്‍ 10.45നു ചാപ്പലിനു മുന്നില്‍ പ്രാര്‍ത്ഥന. 11 മണിക്കാണ് കുര്‍ബ്ബാന അടക്കമുള്ള സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു . ശേഷം സഹപ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് റൂത്ത് ടര്‍ണര്‍, ഓസ്ട്രേലിയയിലെ സുഹൃത്ത് ബിബിന ശ്രേയസ്, നിക്കി സംഘടനയെ പ്രതിനിധീകരിച്ച് ജിമ്മി ജോണ്‍, യുകെകെസിഎ യെ പ്രതിനിധീകരിച്ച് സാബു ലൂക്കോസ് എന്നിവര്‍ ആരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് 12.30ന് ആയിരുന്നു പൊതുദര്‍ശനം . ഒരു മണിയോടെ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. സഹപ്രവര്‍ത്തകരുടെ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി . രണ്ടു മണിയോടെ സെമിത്തേരിയില്‍ അന്ത്യചുംബനത്തിനുള്ള അവസരം നല്‍കി . 2.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ അവസാനിച്ചു . ബെല്‍മോണ്ട സെമിത്തേരിയില്‍ ആണ് സംസ്‌കാരം.

Share this news

Leave a Reply

%d bloggers like this: