ലൂക്കന്‍ പൊന്നോണം സെപ്റ്റംബര്‍ 14 നു


ഡബ്ലിന്‍ : അയര്‍ലണ്ടിലെ ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 14 ശനി രാവിലെ 10.30ന് പാ മേഴ്സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ അത്തപ്പൂക്കളത്തോടെ ആരംഭിക്കും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കായിക മത്സരങ്ങളും വടംവലിയും ഉണ്ടാകും. തുടര്‍ന്ന് ഓണസദ്യ.

ഉച്ചക്ക് ശേഷം മാവേലിമന്നന് വരവേല്‍പ്പ്, പുലികളി, തിരുവാതിര, ക്ലാസിക്കല്‍,സിനിമാറ്റിക്ക് ഡാന്‍സുകള്‍, യൂത്ത് ഡാന്‍സ്, കോമഡി സ്‌കിറ്റ് തുടങ്ങി വിവിധ കലാപരിപാടികള്‍ ആഘോഷത്തിനു ചാരുത പകരും. എല്ലാ ലൂക്കന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ബിനോയി കുടിയിരിക്കല്‍, സെക്രട്ടറി ജയന്‍ തോമസ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് :
ബിനോയി :0899565636
ലിജോ അലക്‌സ് :0879520150
ഷൈബു കൊച്ചിന്‍ :0876842091

Share this news

Leave a Reply

%d bloggers like this: