ഐറിഷ് ഹോസ്പിറ്റലുകളില്‍ കയ്യേറ്റം ചെയ്യപ്പെടുന്ന ജീവനക്കാരില്‍ ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ : അയര്‍ലണ്ടില്‍ നഴ്‌സുമാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ അപകടം പിടിച്ചതെന്ന് പുതിയ വെളിപ്പെടുത്തല്‍

ഡബ്ലിന്‍ : ഐറിഷ് ആശുപത്രികളില്‍ കയ്യേറ്റങ്ങള്‍ക്ക് ഇരകളായി തീരുന്നവരില്‍ 61 ശതമാനവും നഴ്‌സുമാര്‍ എന്ന് പഠനഫലം. 2018 ലെ കണക്കനുസരിച്ച് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ 948 കയ്യേറ്റശ്രമങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ 300 ഓളം ഇരകള്‍ എച്.എസ്. ഇ ജീവനക്കാരുമാണ്. നഴ്‌സുമാരെ കൂടാതെ മിഡ്വൈഫ്സ്, കിച്ചണ്‍ സ്റ്റാഫ്സ് , പോര്‍ട്ടേഴ്സ്, സൈക്യാര്‍ട്ടിസ്റ്റിസ്റ്റ് വര്‍ക്കേഴ്‌സ് എന്നിവര്‍ക്കുനേരെയും അതിക്രമങ്ങള്‍ നടക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത് നോര്‍ത്ത് വെസ്റ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഗാല്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രി, സ്ലിഗൊ റീജിയണല്‍ ഹോസ്പിറ്റല്‍, ലെറ്റര്‍കെണി ജനറല്‍ ഹോസ്പിറ്റല്‍, മായോ ഹോസ്പിറ്റല്‍, പോര്‍ട്ടിന്‍സുല ഹോസ്പിറ്റല്‍ , റോസ്‌കോമ്മോണ്‍ ഹോസ്പിറ്റല്‍ എന്നിവടങ്ങളില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഐറിഷ് ഈസ്റ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ ഭാഗമായ മാറ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, സെന്റ് വിന്‍സെന്റ് ആശുപത്രി, സെന്റ് ലൂക്ക് ജനറല്‍ ഹോസ്പിറ്റല്‍, വെസ്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ , അവര്‍ ലേഡി ഹോസ്പിറ്റല്‍, സെന്റ് കോംസിലി ഹോസ്പിറ്റല്‍ ,ലോഗ് ലിങ്സ് ഹോസ്പിറ്റല്‍ ,സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റല്‍, റോയല്‍ വിക്ടോറിയ ഐ ആന്‍ഡ് ഇയര്‍ ഹോസ്പിറ്റല്‍, നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റല്‍ ഹോളി സ്ട്രീറ്റ് എന്നീ ആശുപത്രികളിലും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സിന്‍ഫിന്നിന്റെ വക്താക്കളില്‍ ഒരാളായ ലൂയി ഓ റെയ്ലിയാണ് ആണ് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസിന് മുന്‍പില്‍ ഈ കണക്കുകള്‍ നിരത്തിയത്. എസി.എസ്.ഇ ജീവനക്കാര്‍ ജോലിസ്ഥലങ്ങളില്‍ സുരക്ഷിതര്‍ അല്ലെന്നു കാണിക്കുന്ന പഠനഫലമാണ് പുറത്തു വന്നിരിക്കുന്നത്.

മേലുദ്യോഗസ്ഥരില്‍ നിന്നും, രോഗികളില്‍ നിന്നും, രോഗികള്‍ക്ക് കാവല്‍ നില്‍ക്കുന്നവരില്‍ നിന്നും ആരോഗ്യജീവനക്കാര്‍ക്ക് നേരെ കയ്യേറ്റ ശ്രമങ്ങള്‍ ഉണ്ടെന്നും, ഇതിന്റെ വലിയൊരു ശതമാനം ഇരകള്‍ നഴ്‌സുമാര്‍ ആണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ആരോഗ്യജീവനക്കാരുടെ സുരക്ഷാ കണക്കിലെടുത്ത് ആശുപത്രികളില്‍ കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകളെ നിയോഗിക്കണമെന്നും സിന്‍ഫിന്‍ ആവശ്യപ്പെട്ടു.

ഡികെ

Share this news

Leave a Reply

%d bloggers like this: