കൗമാരക്കാര്‍ക്കിടയില്‍ കമ്മ്യൂണിറ്റി സര്‍വീസ് നിര്‍ബന്ധിതമാക്കുന്ന നിയമം വിദ്യാഭ്യാസവകുപ്പിന്റെ പരിഗണനയിലെന്ന് സൂചന

ഡബ്ലിന്‍ : കൗമാരക്കാര്‍ക്കിടയില്‍ സാമൂഹിക സേവനം നിര്‍ബന്ധമാക്കാന്‍ സാധ്യത. സ്‌കൂള്‍ കാലഘട്ടം അവസാനിക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ ഒരു വര്‍ഷകാലത്ത് ആഴ്ചയില്‍ കുറച്ച് മണിക്കൂറുകള്‍ കമ്മ്യൂണിറ്റി സര്‍വീസ് നടത്താന്‍ മാറ്റിവെയ്ക്കണമെന്ന നിബന്ധന വരും വര്‍ഷങ്ങളില്‍ പ്രതീഷിക്കാം എന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വിദ്യാഭ്യാസവകുപ്പ് ഈ നിയമം പ്രാവര്‍ത്തികമാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോള്‍ ഇത് നടപ്പാകുമെന്നതിനെക്കുറിച്ചു കൃത്യമായ അറിവ് ലഭ്യമല്ല. കുട്ടികളിലെ സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കാന്‍ ഈ പദ്ധതിലൂടെ കഴിഞ്ഞേക്കുമെന്നാണ് പ്രതിഷിക്കുന്നത്. ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ കൂടി അഭിപ്രയം ആരാഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം. അയര്‍ലണ്ടില്‍ കൗമാരക്കാര്‍ക്കിടയില്‍ ഏറിവരുന്ന ലഹരിഉപയോഗം കുറച്ചുകൊണ്ടുവരിക, പ്രാവര്‍ത്തിക തലത്തില്‍ വ്യക്തിത്വ വികസനം സ്‌കൂള്‍ കാലഘത്തില്‍ തന്നെ കുട്ടികളില്‍ രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്.

കമ്മ്യൂണിറ്റി സര്‍വീസുകളില്‍ പങ്കാളികള്‍ ആക്കുന്നതോടെ ഇവരെ മദ്യം, മയക്കുമരുന്നു ആസക്തിയില്‍ നിന്നും ഒരുപരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന ചില വിദഗ്ധ ഉപദേശങ്ങളും വിദ്യാഭ്യാസവകുപ്പിന് ലഭിച്ചിരുന്നു. കുട്ടികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താതെ ഇവരെ ഈ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമാണ് മെച്ചപ്പെട്ട റിസള്‍ട്ട് ലഭിക്കു എന്നതാണ് ഈ പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Share this news

Leave a Reply

%d bloggers like this: