അയര്‍ലണ്ടില്‍ മാരക വിഷം വമിപ്പിക്കുന്ന ചിലന്തി ‘നോബിള്‍ ഫാള്‍സ് വിഡോ ബ്ലാക്ക് സ്‌പൈഡര്‍’ വ്യാപകമാകുന്നു. വാട്ടര്‍ഫോര്‍ഡില്‍ രണ്ടുപേര്‍ ചികിത്സയില്‍ ; കടിയേല്‍ക്കുന്നത് ഞരബുകളുടെ ബലക്ഷയത്തിന് വരെ കരണമായേക്കാമെന്ന് മുന്നറിയിപ്

വാട്ടര്‍ഫോര്‍ഡ് : അയര്‍ലണ്ടില്‍ വിഷം വമിപ്പിക്കുന്ന നോബിള്‍ ഫാള്‍സ് വിഡോ ബ്ലാക്ക് സ്‌പൈഡര്‍ എന്നറിയപ്പെടുന്ന ചിലന്തി വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം വാട്ടര്‍ഫോര്‍ഡില്‍ രണ്ടു സ്ത്രീകള്‍ക്കാണ് കടിയേറ്റത്. ഇവരില്‍ ഒരാള്‍ക്ക് വീട്ടില്‍ നിന്നും, മറ്റൊരാള്‍ക്ക് ജോലിസ്ഥലത്ത് വെച്ചുമാണ് കടിയേറ്റത്. വീട്ടില്‍ നിന്നും കടിയേറ്റ സ്ത്രീ ഉടന്‍ വൈദ്യസഹായം തേടിയിരുന്നില്ല ഇവരുടെ കാലില്‍ മൂന്ന് കടി ഏറ്റിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാരീരിക അസ്വസ്ഥതകളും, കാലില്‍ കടുത്ത വേദനയും, നീരും അനുഭവപെട്ടതോടെ ഇവര്‍ ആശുപത്രിയിലെത്തി.

ചികിത്സയുടെ ഭാഗമായി 6 ദിവസത്തോളം ഇവര്‍ ആശുപത്രിയില്‍ തുടരേണ്ടി വന്നു. അയല്‍ണ്ടില്‍ 90 കള്‍ക്ക് ശേഷം ഈ ചിലന്തിയുടെ പ്രജനനം കൂടുതലായിരുന്നില്ല. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റവും, ചൂട് കൂടിയതുമാണ് ഇവ അയര്‍ലണ്ടില്‍ ഈ സീസണില്‍ കൂടാന്‍ കാരണമായി പറയുന്നത്. ഇവയുടെ ചെറിയൊരു കടിയേറ്റാല്‍ പോലും വിഷം ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

ഇവയുടെ വിഷം ന്യൂറോ ടോക്‌സിക് എന്നാണ് അറിയപ്പെടുന്നത്. അയര്‍ലണ്ടില്‍ 18 കൗണ്ടികളിലേക്ക് ഈ ചിലന്തി വര്‍ഗം വ്യാപിച്ചുകഴിഞ്ഞു. വാട്ടര്‍ഫോര്‍ഡ് , ഡബ്ലിന്‍ എന്നിവടങ്ങളില്‍ നിലവില്‍ വന്‍തോതില്‍ ഈ ചിലന്തിയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വീടുകളില്‍ ഇവയുടെ പ്രജനനം തടയണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശിക്കുന്നു.

Share this news

Leave a Reply

%d bloggers like this: