കര്‍ണാടകയില്‍ വിശ്വാസവോട്ട് ഇന്ന് തന്നേ നടത്താന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി

ബെംഗളൂരു : കര്‍ണാടക നിയമസഭയില്‍ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിന് ഗവര്‍ണര്‍ വാജുഭായ് വാലയുടെ നിര്‍ദ്ദേശം. ബിജെപി നല്‍കിയ പരാതി പരിഗണിച്ചാണ് ഗവര്‍ണര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. വിശ്വാസവോട്ട് മാറ്റണമെന്നാണ് കോണ്‍ഗ്രസ് – ജെഡിഎസ് ഭരണപക്ഷ സഖ്യം ആവശ്യപ്പെടുന്നത്. അതേസമയം ഇന്ന് തന്നെ വേണമെന്ന നിലപാടിലാണ് ബി ജെ പി.

നിയമസഭയുടെ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ ഇടപെടരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന് ഗവര്‍ണറെ കണ്ട് നടപടികള്‍ ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ നിയമസഭയുടെ കാര്യത്തില്‍ അവസാന വാക്ക് പറയേണ്ടത് താനാണ് എന്നും സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു. നിലവില്‍ സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 104 സീറ്റ്. ബിജെപിക്ക് 107 പേരുടെ പിന്തുണയും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് 100 പേരുടെ പിന്തുണയുമാണുള്ളത് .

വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന് ഏതാണ്ട് ഉറപ്പ്. വിമത എംഎല്‍എമാരെ വിപ്പ് ലംഘിച്ചതിന്റെ പേരില്‍ അയോഗ്യരാക്കുന്നത് സംബന്ധിച്ച് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം. എംഎല്‍എമാരെ വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത് എന്നും അതേസമയം രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം എന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

Share this news

Leave a Reply

%d bloggers like this: