കര്‍ണാടകയില്‍ പരാജയപ്പെട്ടത് ജനാധിപത്യവും,ജനങ്ങളും,സത്യസന്ധതയും എന്ന് രാഹുല്‍ഗാന്ധി

ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രെസ്സിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. വിശ്വാസ വോട്ടില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്വത്തിലുള്ള കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് 99 വോട്ടുമാത്രമാണ് കിട്ടിയത്. കര്‍ണാടകയില്‍ ആര്‍ത്തിയും, സ്ഥാപിത താത്പര്യവും വിജയിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിമത എം.എല്‍.എ മാര്‍ നേരെത്തെ തന്നെ അവരുടെ ലക്ഷ്യം നേടാനുള്ള പ്രവര്‍ത്തങ്ങള്‍ തുടങ്ങിയിരുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രിസിനെ അകത്തും നിന്നും കുത്തിയ വിമത എം.എല്‍. എ മാര്‍ മറ്റൊരിക്കല്‍ ബി.ജെ.പി യ്ക്ക് തലവേദന സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് സഖ്യം അഭിപ്രായപ്പെട്ടു. 14 മാസത്തെ ഭരണത്തിന് ശേഷമാണ് കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായ എച്ച്ഡി കുമാരസ്വാമി രാജി വയ്ക്കുന്നത്. 2006ല്‍ ബിജെപി പിന്തുണയോടെ അധികാരമേറ്റപ്പോളും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതെ ജെഡിഎസ് നേതാവായ കുമാരസ്വാമിക്ക് രാജി വയ്‌ക്കേണ്ടി വന്നിരുന്നു.

വിശ്വാസ വോട്ടുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കുമാരസ്വാമി രാജിവയ്ക്കാന്‍ തീരുമാനിക്കുന്നത്. സര്‍ക്കാരിന്റെ പതനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ല എന്ന് കുമാരസ്വാമി പറഞ്ഞു. ബിജെപി സര്‍ക്കാരിനെ വീഴ്ത്താനായി നടത്തിയ ശ്രമങ്ങള്‍ വിശദീകരിച്ച കുമാരസ്വാമി ഇത്രയും കാലം താന്‍ വിശ്വസ്തതയോടെയാണ് പ്രവര്‍ത്തിച്ചത് എന്നും വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: