നഗരമധ്യത്തില്‍ പണം തട്ടുന്ന സംഘം സജീവം: ഒരു യൂറോപ്പ്യന്‍ ട്രിപ്പ് കഴിഞ്ഞ് മടങ്ങിവരുന്ന വഴി ദമ്പതിമാര്‍ക്ക് നഷ്ടപെട്ടത് 500 യൂറോ ;

ടൈറോണ്‍ : നിസ്സഹായരായ രണ്ടു യുവാക്കളുടെ അവസ്ഥ മനസിലാക്കി അവരെ സഹായിച്ച ദമ്പതിമാര്‍ക്ക് നഷ്ടപെട്ടത് 500 യൂറോ. ഒരു യൂറോപ്പ്യന്‍ ട്രിപ്പ് കഴിഞ്ഞു മടങ്ങി വരവില്‍ നഗരമധ്യത്തില്‍ രണ്ടുപേര്‍ ഇവരുടെ വാഹനത്തിനടുത്തെത്തി നിസ്സഹായത അഭിനയിക്കുകയാരുന്നു. തങ്ങള്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നാണെന്നും തങ്ങളുടെ പേഴ്‌സ് കളഞ്ഞുപോയെന്നും തിരികെപോകാന്‍ പണം തന്നു സഹായിക്കണമെന്നും നാട്ടിലെത്തിയ ഉടന്‍ തിരിച്ചുതരാമെന്നും പറഞ്ഞുകൊണ്ട് രണ്ടു യുവാക്കള്‍ ദമ്പതിമാരെ സമീപിച്ചത്.

ഇവര്‍ പരസ്പരം മേല്‍വിലാസങ്ങള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ ആഴ്ചകള്‍ കടന്നുപോയിട്ടും പണം ലഭിക്കാത്തതിനാല്‍ യുവാക്കള്‍ ഇവര്‍ക്ക് നല്‍കിയ വിലാസം അന്വേഷിച്ചപ്പോള്‍ അത് വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ ഇതൊരു വമ്പന്‍ തട്ടിപ്പാണെന്ന് മനസിലാക്കിയ ദമ്പതിമാര്‍ ഇനിയൊരാള്‍ക്കും ഇത്തരമൊരു അബദ്ധം പിണയാതിരിക്കാന്‍ ആണ് ഈ വാര്‍ത്ത പുറത്തിവിട്ടിരിക്കുന്നത് എന്നും അറിയിച്ചു.

ടൈറോണ്‍ കൗണ്ടിയില്‍ സ്ട്രാബെന്‍നില്‍ താമസിക്കുന്നവര്‍ക്കാണ് അബദ്ധം പിണഞ്ഞത്. അപരിചിതര്‍ സമീപിച്ചാല്‍ വഞ്ചിക്കപ്പെടരുതെന്ന് ഈ വാര്‍ത്തയെ അടിസ്ഥാനമാക്കി പോലീസ് അറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ സമീപിച്ചാല്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടാനും അറിയിപ്പ് നല്‍കിയിട്ടുണ്ട്. അപരിചിതര്‍ക്ക് മേല്‍വിലാസങ്ങളോ, അകൗണ്ട് വിവരങ്ങളോ കൈമാറരുതെന്നും മുന്നറിയിപ്പുണ്ട്. നേരിട്ടായാലും. ഓണ്‍ലൈനില്‍ ആയാലും അപരിചിതര്‍ക്ക് വ്യക്തിവിവരങ്ങള്‍ ഒരിക്കലും കൈമാറരുതെന്നും പോലീസ് നിര്‍ദേശിക്കുന്നു.

Share this news

Leave a Reply

%d bloggers like this: