അയര്‍ലണ്ടില്‍ ശക്തമായ മഴ

കെറി : പടിഞ്ഞാറന്‍ അയര്‍ലണ്ടില്‍ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് 8 കൗണ്ടികളില്‍ യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചിരുന്നു. മഴയും, ശക്തമായ ഇടിമിന്നലും തുടരുന്നതിനാല്‍ കാലാവസ്ഥ കേന്ദ്രങ്ങള്‍ക്ക് പുറമെ പടിഞ്ഞാറന്‍ കൗണ്ടി കൗണ്‌സിലുകളും സുരക്ഷാ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡോനിഗല്‍ , കെറി, ലിമെറിക്ക്, കൊനഷ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ വ്യാപകമായത്. 20 മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴ പെയ്തതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴവെള്ളം കെട്ടിക്കിടന്ന് റോഡ് ഗതാഗതവും തകരാറിലായി. റോഡില്‍ വേഗത കുറച്ച് വാഹമോടിക്കാന്‍ റോഡ് സുരക്ഷാ അതോറിട്ടി അറിയിപ് നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ ഗതാഗത കുരുക്കും തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: