ഐറിഷ് ആശുപത്രികളില്‍ പാചകം ചെയ്യുന്ന പകുതിയോളം ഭക്ഷണ പദാര്‍ത്ഥങ്ങളും പുറംതള്ളുന്നു

ഡബ്ലിന്‍ : അയര്‍ലന്‍ഡ് ആശുപത്രികളില്‍ രോഗികള്‍ക്ക് വേണ്ടി പാകം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പകുതിയോളം ഭക്ഷണവും ഉപയോഗിക്കപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ഭക്ഷണം ഉപേക്ഷിക്കപ്പടുന്ന സാഹചര്യം നിലനില്‍ക്കുന്ന വാര്‍ത്ത പുറത്തു വിട്ടത് സിന്‍ഫിന്‍ ആരോഗ്യ വക്താവ് ലൂയി ഓ റെയ്ലി യാണ്. ഈ ഇനത്തില്‍ ചെലവിടുന്ന തുക എച് .എസ് .ഇ യ്ക്ക് നഷ്ടപെടുകയാണെന്നും സിന്‍ഫിന്‍ പറയുന്നു.

നാഷണല്‍ ഹെല്‍ത്ത് സസ്റ്റൈനബിലിറ്റി ഓഫീസ് (NHSO) കഴിഞ്ഞ വര്‍ഷം നടത്തിയ ആരോഗ്യ സര്‍വേയിലാണ് ഈ കാര്യം വ്യക്തമായി സൂചിപ്പിക്കുന്നത്. അതേസമയം എന്തുകൊണ്ട് രോഗികളില്‍ പകുതിയോളം ആശുപത്രി ഭക്ഷണം കഴിക്കുന്നില്ല എന്ന ചോദ്യത്തിന് ഭക്ഷണത്തിന് ഗുണമേന്മ ഇല്ലെന്നെയിരുന്നു രോഗികളുടെ മറുപടി. അതുപോലെ രോഗികളുടെ രോഗാവസ്ഥയ്ക്ക് കഴിക്കാന്‍ പറ്റുന്ന ആഹാരമല്ല ലഭിക്കുന്നതെന്നും ചില രോഗികള്‍ അഭിപ്രായപ്പെട്ടിരുന്നു.

ആശുപത്രികളില്‍ ഭക്ഷണം അനാവശ്യമായി പുറം തള്ളാതെ ആശുപത്രിക്ക് പുറത്ത് ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് നല്‍കുന്ന സംവിധാനം വേണമെന്നും സിന്‍ഫിന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. അയര്‍ലണ്ടില്‍ വീടും ഭക്ഷണവും ഇല്ലാതെ നിരവധി ആളുകള്‍ തെരുവിലാക്കപ്പെട്ടിട്ടുണ്ട്. ബാക്കി വരുന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് മുന്നിലെത്തിക്കാന്‍ കഴിയണമെന്നാണ് ലൂയി ഓ റെയ്ലി ആവശ്യപ്പെടുന്നത്.

അയര്‍ലണ്ടില്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ഭക്ഷണത്തിന് വേണ്ടി ക്യൂ നിലക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എച്ച് .എസ്.ഇ യുമായി കൈ കോര്‍ക്കാന്‍ സന്നദ്ധരായ സംഘടനകളുടെ സഹായത്തോടെ ഭക്ഷണം വിതരണം ചെയ്യാന്‍ കഴിയുമെന്നും ലൂയി പറയുന്നു. നിലവില്‍ ബാക്കി വരുന്ന ഭക്ഷണം വേസ്റ്റ് പിന്നില്‍ തള്ളുകയാണ്. എന്നാല്‍ ഈ രീതിയ്ക്ക് മാറ്റം വരുത്തണമെന്നാണ് സിന്‍ഫിന്‍ ആവശ്യപ്പെടുന്നത്

Share this news

Leave a Reply

%d bloggers like this: