സംസ്ഥാനത്ത് അതിതീവ്ര മഴ കുറയുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. ഇന്ന് എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പറയുന്നത്. മഴക്കെടുതി ഏറ്റവും രൂക്ഷമായ മലപ്പുറം, വയനാട് ജില്ലകളിലടക്കം ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് നിലവിലില്ല. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്, ഇടുക്കി എന്നീ ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഓഗസ്റ്റ് 13ന് (ചൊവ്വാഴ്ച) ഇടുക്കി, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിലും 14ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 115 മില്ലിമീറ്റര്‍ മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കാണ് ഈ ദിവസങ്ങളില്‍ സാധ്യതയുള്ളത്. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നാണ് നിര്‍ദ്ദേശം. മഴക്കെടുതി ഏറ്റവും വലിയ നാശം വിതച്ച പ്രദേശങ്ങളായ നിലമ്പൂര്‍ കവളപ്പാറയില്‍ 13 പേരും വയനാട് പുത്തുമലയില്‍ 10 പേരും മരിച്ചു. മരണസംഖ്യ 76 ആയി.

Share this news

Leave a Reply

%d bloggers like this: