കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി സ്ഥാനത്തേക്ക് ശശി തരൂര്‍

ന്യൂഡല്‍ഹി : നിലവിലെ ലോക്‌സഭ കക്ഷി നേതാവ് അധീര്‍ ചൗധരിയെ മാറ്റി പകരം ശശി തരൂരിനെ ഈ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടക്കാല പ്രസിഡന്റിനെ തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം ചേരന്ന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സംസ്ഥാന ഘടകങ്ങളുമായി ചര്‍ച്ച നടത്തിയപ്പോഴാണ് രാജസ്ഥാന്‍, പഞ്ചാബ് ഘടകങ്ങള്‍ ലോക്‌സഭാ കക്ഷി നേതൃപദവിയില്‍ അധീര്‍ ഫലപ്രദമല്ലെന്ന് അഭിപ്രായപ്പെട്ടത്.

സച്ചിന്‍ പൈലറ്റ്, സുനില്‍ ഝക്കര്‍ എന്നിവരാണ് ശശി തരൂരിന് വേണ്ടി രംഗത്തെത്തിയത്. കശ്മീര്‍ വിഷയത്തില്‍ അധീര്‍ ചൗധരി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. വിഭജന ബില്ലില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ കശ്മീര്‍ ആഭ്യന്തര വിഷയമാണോയെന്ന അധീര്‍ ചൗധരിയുടെ ചോദ്യം വലിയ വിവാദമായിരുന്നു.
സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തി. പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവിന്റെ പ്രഖ്യാപനം രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്തതായി വിലയിരുത്തപ്പെടു. ഇതോടെ അധീര്‍ ചൗധരിയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരാന്‍ തുടങ്ങി.

Share this news

Leave a Reply

%d bloggers like this: