റൈനെയെര്‍ പൈലറ്റുമാര്‍ സമരത്തിന് : യു.കെ, അയര്‍ലാന്‍ഡ് സര്‍വീസുകളെ പ്രതികൂലമായി ബാധിക്കും

ഡബ്ലിന്‍ : അടുത്ത ആഴ്ച റൈനെയെര്‍ പൈലറ്റുമാര്‍ സമരത്തിനൊരുങ്ങുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി സമരം നടത്തുമെന്നാണ് പൈലറ്റ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. യു.കെ, അയര്‍ലണ്ട് പൈലറ്റുമാര്‍ ആണ് സമരത്തില്‍ പങ്കാളികള്‍ ആകുന്നത്. ഓഗസ്റ്റ് 22, 23 തിയ്യതികളില്‍ ഇവര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു കൊണ്ട് ഐറിഷ് എയര്‍ ലൈന്‍ പൈലറ്റ് അസോസിയേഷന്‍ നോട്ടീസ് ഇറക്കി.

ആയിരക്കണക്കിന് ഐറിഷ് -യു കെ യാത്രക്കാരെ സമരം നേരിട്ട് ബാധിക്കും. എയര്‍ലൈന്‍ നേരിട്ട് നിയമിച്ച പൈലറ്റുമാരുടെ ശമ്പളം, അവധി, മറ്റ് അനുകൂല്യങ്ങുമായി ബന്ധപ്പെട്ട് റൈനെയേറും, പൈലറ്റ് അസ്സോസിയേഷനും തമ്മിലുള്ള അസ്വാരസ്യമാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ അവശങ്ങള്‍ ഉയര്‍ത്തികാണിച്ച് പൈലറ്റുമാര്‍ സമരത്തിനിറങ്ങിയപ്പോള്‍ 250 സര്‍വീസുകളാണ് റദ്ധാക്കപ്പെട്ടത്.

അന്ന് 35,000 റൈനെയെര്‍ യാത്രക്കാരെ ഇത് ബാധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ പൈലറ്റ് സമരത്തെ തുടര്‍ന്ന് വിമാനകമ്പനിയ്ക്കും വന്‍ നഷ്ടം നേരിടേണ്ടി വന്നു. ഇപ്പോള്‍ നടക്കുന്നത് വെറും സൂചന പണിമുടക്ക് മാത്രമാണെന്നും, തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും തുടര്‍ച്ചായി പണിമുടക്കുമെന്നും പൈലറ്റ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: