പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പുനരുപയോഗിക്കാന്‍ കഴിയുന്ന ഷോപ്പിംഗ് ബാഗുമായി സൂപ്പര്‍ വാല്യു

ഡബ്ലിന്‍ : ഒറ്റത്തവണ ഉപയോഗക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ക്ക് പകരം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഷോപ്പിങ് ബാഗ് ഇറക്കി സൂപ്പര്‍ വാല്യു. ആദ്യമായി ഇത്തരം ഒരു ഷോപ്പിങ് ബാഗ് പുറത്തിറക്കുന്ന സൂപ്പര്‍മാര്‍കെറ്റ് കൂടിയാണ് സൂപ്പര്‍ വാല്യു. പ്ലാസ്റ്റിസ് ബാഗുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.

സെപ്റ്റംബര്‍ 9 മുതല്‍ 89 സെന്റ് നിരക്കില്‍ ഉഭഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിങ് ബാഗ് ലഭ്യമാകും. ഈ ബാഗുകള്‍ ഉപയോഗശൂന്യമാകുമ്പോള്‍ ബ്രൗണ്‍ ബിന്നില്‍ നിക്ഷേപിക്കാം. യൂറോപ്പ്യന്‍ യൂണിയന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് അംഗ രാജ്യങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ വലിയൊരു അളവില്‍ യൂറോപ്പിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാങ്ങിച്ചിരുന്നത് ചൈനയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ചൈന ഇത് നിര്‍ത്തലാക്കിയതോടെ യൂറോപ്പില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ യൂണിയന്‍ നടപടിയെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ വ്യാപാര സ്ഥാപനങ്ങളും പ്ലാസ്റ്റിക് മുക്തമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: