കരാര്‍ രഹിത ബ്രേക്സിറ്റും തെരഞ്ഞെടുപ്പും വേണ്ടെന്ന് എം.പിമാര്‍; കുരുക്കുകളഴിയാതെ ബോറിസ് ജോണ്‍സണ്‍…

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ വീണ്ടും തോല്‍വി. പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിന് പിന്നാലെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്സും ബോറിസ് ജോണ്‍സന്റെ ബില്‍ തള്ളി. ഹൗസ് ഓഫ് ലോര്‍ഡ്സ് ബെന്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. കരാറില്ലാത്ത ബ്രെകിസ്റ്റും (നോ ഡീല്‍) ഒക്ടോബര്‍ 15നുള്ള പൊതുതിരഞ്ഞെടുപ്പും പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി.

പുലര്‍ച്ചെ 1.30നാണ് ഹൗസ് ഓഫ് ലോര്‍ഡ്സ്, ബോറിസ് ജോണ്‍സണിന്റെ ബില്‍ തള്ളിയത്. പ്രതിപക്ഷ എംപിമാരും വിമത കണ്‍സര്‍വേറ്റീവ് എംപിമാരും ചേര്‍ന്നാണ് പ്രധാനമന്ത്രിയുടെ ബില്‍ പരാജയപ്പടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ബില്‍ വീണ്ടും ഹൗസ് ഓഫ് കോമണ്‍സിന്റെ പരിഗണനയ്ക്ക് വരും.

നോ ബ്രെക്സിറ്റ് ഡീല്‍ എളുപ്പത്തില്‍ പാസാക്കിയെടുക്കാനുള്ള ബോറിസ് ജോണ്‍സണിന്റെ ശ്രമം പ്രതിപക്ഷവും വിമത ടോറികളും ചേര്‍ന്ന് പരാജയപ്പെടുത്തുകയാണുണ്ടായത്. ബില്ലിന് അംഗീകാരം ലഭിക്കാതെ തിരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രിയെ അനുവദിക്കില്ല എന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. റോയല്‍ അസന്റിന് (രാജ്ഞിയുടെ അംഗീകാരം) ആവശ്യമുള്ള നടപടികള്‍ എല്ലാം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് ഹൗസ് ഓഫ് ലോര്‍ഡ്സിലെ ചീഫ് വിപ്പ് പറഞ്ഞത്.

സെപ്റ്റംബര്‍ 9-14 മുതല്‍ ഒക്ടോബര്‍ 14 വരെ പാര്‍ലമെന്റ് പിരിച്ചിവിടാന്‍ ഉത്തരവിട്ടിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ഒക്ടോബര്‍ 31ന് ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: