‘മധുരം മലയാളം’ ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തിയായി

അയര്‍ലണ്ടിലുള്ള മലയാളികളുടെ കുട്ടികളെ മലയാള ഭാഷയും കേരള സംസ്‌കാരവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘മധുരം മലയാളം’ എന്ന മലയാളഭാഷാപഠന ക്ലാസുകളുടെ ആദ്യ ബാച്ച് 2019 ഓഗസ്റ്റില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. 2018 മെയ് മാസത്തില്‍ ആരംഭിച്ച ക്ലാസുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

കേരള സര്‍ക്കാറിന്റെ മുന്‍ ഭാഷാ വിദഗ്ധനും, ഡല്‍ഹിയിലെ മലയാളഭാഷാ പഠനത്തിന്റെയും, മലയാളം മിഷന്റെയും ശില്പിയും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ വ്യക്തിയും എഴുത്തുകാരനുമായ ഡോക്ടര്‍ എഴുമറ്റൂര്‍ രാജരാജവര്‍മ്മ എഴുതി തയ്യാറാക്കിയ, കേരളാ ഗവണ്മെന്റ് അംഗീകൃത പാഠ്യ പദ്ധതി അനുസരിച്ചാണ് ക്ലാസുകള്‍ രൂപകല്‍പ്പന ചെയ്തത്.

ആദ്യബാച്ചിലെ ക്ലാസുകളില്‍ മുടങ്ങാതെ പങ്കെടുക്കുകയും പഠനം വിജയകരമായി പൂര്‍ത്തിയാക്കുകയും പരീക്ഷ പാസാവുകയും ചെയ്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ആദ്യബാച്ചിലെ സമര്‍ത്ഥരായ16 കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും, മെഡലും വിതരണം ചെയ്തു. മാസത്തിലെ രണ്ടു ശനിയാഴ്ചകളില്‍ രാവിലെ 11 മുതല്‍ 12 .30 വരെ ആയിരുന്നു ക്ലാസ് നടന്നിരുന്നത്.

ഭാവിയില്‍ സീനിയര്‍ – ജൂനിയര്‍ ബാച്ചുകള്‍ തുടങ്ങുമ്പോള്‍ അറിയിക്കുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.

രശ്മി വര്‍മ്മ (0862163970)
രജത് വര്‍മ്മ(0871225452)

Share this news

Leave a Reply

%d bloggers like this: