പള്ളിവക ഭൂമിയില്‍ നിന്നും കണ്ടെടുത്ത അമൂല്യ വസ്തുക്കളിന്മേല്‍ അവകാശം ഉന്നയിച്ച് ചര്‍ച്ച് ഓഫ് സ്‌കോട്‌ലാന്‍ഡ്

എഡിന്‍ബര്‍ഗ് : 2014 ല്‍ കണ്ടെത്തിയ നിധിശേഖരവുമായി ബന്ധപ്പെട്ട് തര്‍ക്കം. ഏകദേശം 2 മില്യണ്‍ യൂറോ വിലമതിക്കുന്ന അമൂല്യ വസ്തുക്കളുടെ ശേഖരമാണ് ചര്‍ച്ച് ഓഫ് സ്‌കോട്‌ലാന്‍ഡ് ഭൂമിയില്‍ നിന്നും കണ്ടെടുത്തിരുന്നത്. മെറ്റല്‍ ഡിറ്റക്ടറിസ്റ്റ് ഡെറക് മക്ലേനനാണ് പത്താം നൂറ്റാണ്ടിലെതെന്നു കരുതുന്ന ശേഖരം കണ്ടെത്തിയത്. വെള്ളി വളകളും, ബ്രൂച്ചും, സ്വര്‍ണ്ണ മോതിരങ്ങളും, കുരിശുമെല്ലാം ഉണ്ടായിരുന്നു. നാഷണല്‍ മ്യൂസിയംസ് സ്‌കോട്ട്‌ലന്‍ഡ് 1.98 മില്യണ്‍ ഡോളര്‍ നല്‍കിയാണ് ആ അമൂല്യ വസ്തുക്കള്‍ വാങ്ങിയത്.

എന്നാലിപ്പോള്‍ അതില്‍ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്‍ഡ്. യുകെയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്‌കോട്ട്ലന്‍ഡിലെ നിയമമനുസരിച്ച് ഇത്തരം വസ്തുക്കള്‍ കണ്ടെത്തുന്നവര്‍ക്ക് മാത്രമേ പണം ലഭിക്കൂ. അവാര്‍ഡുകള്‍ മാത്രമാണ് ഭൂവുടമക്ക് ലഭിക്കുക. എന്നാല്‍ തങ്ങളുടെ ഭൂമിയില്‍ നിന്നുള്ള എല്ലാ വരുമാനത്തിലും ഒരുപങ്ക് സഭാക്കുള്ളതാണെന്നാണ് ചര്‍ച്ച് അവകാശപ്പെടുന്നത്. ചര്‍ച്ച് ട്രസ്റ്റികള്‍ അവകാശവാദവുമായിഎഡിന്‍ബര്‍ഗിലെ കോര്‍ട്ട് ഓഫ് സെഷനില്‍ നിയമനടപടികള്‍ ആരംഭിച്ചു

Share this news

Leave a Reply

%d bloggers like this: