യു.എസ്സില്‍ അരലക്ഷത്തോളം ജനറല്‍ മോട്ടോര്‍സ് തൊഴിലാളികള്‍ സമരത്തില്‍

വാഷിംഗ്ടണ്‍ : യുഎസിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സിലെ ജീവനക്കാര്‍ അമ്പതിനായിരത്തിനടുത്ത് ജീവനക്കാര്‍ സമരത്തില്‍. 2007ന് ശേഷമുള്ള ഏറ്റവും വലിയ സമരമാണ് നടക്കുന്നത്. ഉയര്‍ന്ന വേതനം, ആരോഗ്യരക്ഷ, ലാഭവിഹിതം, തൊഴില്‍ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് യൂണിയനുമായി ധാരണയിലെത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിലേയ്ക്ക് നിങ്ങിയത്.

സമരത്തിലേയ്ക്ക് പോവുകയല്ലാതെ വേറെ വഴിയില്ല എന്നാണ് യൂണിയനുകള്‍ പറയുന്നത്. ജനറല്‍ മോട്ടോര്‍സുമായി (ജിഎം) യൂണിയന്‍ ഉണ്ടാക്കിയിരുന്ന നാല് വര്‍ഷത്തെ കരാര്‍ കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. മാനേജ്മെന്റും തൊഴിലാളി യൂണിയനും തമ്മില്‍ കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നുവരുകയായിരുന്നു.

ഓഹിയോയിലേയും മിഷിഗണിലേയും കാര്‍ അസംബ്ലി പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നതിലെ എതിര്‍പ്പും സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്നമാണ്. എന്നാല്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നാണ്ണ് ജനറല്‍ മോട്ടോഴ്‌സിന്റെ വാദം. ഓട്ടോമൊബൈല്‍ രംഗത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വേതനമാണ് തങ്ങള്‍ നല്‍കുന്നത് എന്നാണ് കമ്പനിയുടെ അവകാശ വാദം.

Share this news

Leave a Reply

%d bloggers like this: