ദിലീപിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് നടി

കൊച്ചി : നടിയെ തട്ടികൊണ്ടിപോയി ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടി സുപ്രീംകോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ അനgവദിക്കണമെന്നാവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിപ്പിരിക്കുന്നത്.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കുമെന്നും നടി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന് കൈമറണോ എന്ന കാര്.ത്തില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് സംബന്ധിചച്ചുള്ള മാനദണ്ഡങ്ങള്‍ ജില്ല ജഡ്ജിക്ക് തീരുമാനിക്കാം. എന്നാല്‍ തൊണ്ടി മുതലണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

മെമ്മറി കാര്‍ഡ് രേഖയാണെന്നും അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇക്കാര്യം അവശ്യപ്പെട്ട് സമര്‍പ്പിച്ച് ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീംകോടതിയിലേക്ക് പോയിരിക്കുന്നത്. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ ഇരയ്ക്ക് സ്വതന്ത്രമൊഴി നല്‍കാനാകില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തിരുന്നു

Share this news

Leave a Reply

%d bloggers like this: