വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ജനിച്ച ബ്ലെന്‍ഹൈം കൊട്ടാരത്തിലെ സ്വര്‍ണ ടോയ്‌ലറ്റ് മോഷണംപോയി

ബ്ലെന്‍ഹൈം: പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബ്ലെന്‍ഹൈം ആഡംബര കൊട്ടാരത്തിലെ സ്വര്‍ണ ടോയ്‌ലറ്റ് മോഷണം പോയി. ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലവുമാണ് ഈ കൊട്ടാരം. കൊട്ടാരത്തില്‍ അതിക്രമിച്ചുകയറിയ ഒരു സംഘമാണ് മോഷണം നടത്തിയതെന്ന് തേംസ് വാലി പോലീസ് പറഞ്ഞു.

66 കാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സ്വര്‍ണ്ണ ടോയ്‌ലറ്റ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു എക്സിബിഷന്റെ ഭാഗമായാണ് അത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റും ശില്പിയുമായ മൗരീസിയോ കാറ്റെലനാണ് സ്വര്‍ണ്ണ ടോയ്‌ലറ്റിന്റെ നിര്‍മ്മാതാവ്.

അന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരം അടച്ചിട്ടിരിക്കുകയാണ് പോലീസ്. കവര്‍ച്ചാ സംഘം രണ്ടു വാഹനങ്ങളിലായി വന്നാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. എല്ലാ ടോയ്‌ലറ്റുകളിലേയും പോലെയുള്ള സജ്ജീകരണങ്ങള്‍ ‘സ്വര്‍ണ്ണ ടോയ്‌ലറ്റിലും’ ഉണ്ടായിരുന്നു. നേരത്തെ ന്യൂയോര്‍ക്കിലെ ഒരു മ്യൂസിയത്തിലും അത് പ്രദര്‍ശിപ്പിച്ചതാണ്. നിരവധിയാളുകളാണ് ഈ ടോയ്‌ലറ്റ് കാണുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടി മ്യൂസിയത്തിലേക്ക് എത്തിയിരുന്നത്

Share this news

Leave a Reply

%d bloggers like this: