ബ്ലാക്ക് കാര്‍ബണ്‍ കണികകള്‍ പ്ലാസന്റയില്‍; ഗര്‍ഭസ്ഥ ശിശുക്കള്‍ നേരിടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്ങ്ങള്‍ എന്ന് പഠനങ്ങള്‍

ബ്രസ്സല്‍സ്: അന്തരീക്ഷ മലിനീകരണം ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വന്‍തോതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായ് പഠനഫലങ്ങള്‍. അമ്മമാരുടെ പ്ലാസന്റയില്‍ വന്‍തോതില്‍ അടിഞ്ഞു കൂടുന്ന ബ്ലാക്ക് കാര്‍ബണ്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഡീസല്‍ വാഹനങ്ങള്‍, കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന പവര്‍ പ്‌ളാന്റുകള്‍, മറ്റു വ്യാവസായിക കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നുമാണ് ബ്ലാക്ക് കാര്‍ബണ്‍ അന്തരീക്ഷത്തില്‍ എത്തുന്നത്.

ഇതാണ് ഗര്‍ഭിണികള്‍ക്ക് വെല്ലുവിളിയാകുന്നതെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ വളര്‍ച്ചയെയും, വിവിധ വൈകല്യങ്ങള്‍ക്കും അന്തരീക്ഷ മലിനീകരണം വലിയൊരളവില്‍ കാരണമാകുകയാണെന്ന് ഇതേകുറിച്ച് സംയുക്ത പഠനം നടത്തിയ ന്യൂസിലാന്‍ഡ് – ബെല്‍ജിയും ഗവേഷകര്‍ പറയുന്നു. മാത്രമല്ല ജനിക്കുന്ന കുഞ്ഞിന്റെ ഭാരം വന്‍തോതില്‍ കുറയുന്നതിനും ഇത് കാരണമാകുന്നുണ്ട്.

ഭാവിയില്‍ കുട്ടികള്‍ക്ക് സ്‌ട്രോക്ക്, ഹൃദയാഘാതം, ആസ്മ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ ഉടലെടുക്കാനും പ്രധാന കാരണം ഗര്‍ഭകാലഘട്ടത്തില്‍ ഇത്തരത്തിലുള്ള വിഷകരമായ വാതകങ്ങളുടെ സാന്നിധ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. യൂറോപ്പിലെയും, ന്യൂസിലന്റിലെയും ആയിരകണക്കിന് ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തില്‍ ഇവരുടെ പ്ലാസന്റയില്‍ ബ്ലാക്ക് കാര്‍ബണിന്റെ കണികകള്‍ കണ്ടെത്തിയതിയിരുന്നു.

അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഗര്‍ഭസ്ഥശിശുക്കളെ എത്രത്തോളം ബാധിക്കുമെന്നായിരുന്നു പഠനം. മലിനീകരണത്തിന്റെ തോത് ഏറ്റവും കൂടുതല്‍ യൂറോപ്പില്‍ ആണെന്നും ഗവേഷകര്‍ പറയുന്നു. ഇവിടെനിന്നുള്ള അമ്മമാരിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് കാര്‍ബണിന്റെ സാന്നിധ്യം കണ്ടെത്തിയത്. യൂറോപ്യന്‍ നഗരങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണമേന്മ അടിയന്തിരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍

Share this news

Leave a Reply

%d bloggers like this: