പ്രതിസന്ധിയില്‍ നിന്നും കരകയറാനായില്ല ; തോമസ് കുക്ക് അടച്ചുപൂട്ടി

യുകെ : ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് പ്രവര്‍ത്തനം നിര്‍ത്തി. കമ്പനിയുടെ കട ബാധ്യത ഒഴിവാക്കാനായി അവസാനവട്ട ചര്‍ച്ചകളും പരാജയപെട്ടതിനെത്തുടര്‍ന്ന് യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കമ്പനി അടച്ചുപൂതിയതായ് പ്രഖ്യാപിച്ചു. 178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ സാന്നിധ്യവും ഉള്ള കമ്പനിയാണത്.

തോമസ് കുക്ക് ഇന്ത്യ വേറെ കമ്പനി ആയതിനാല്‍ അവരെ പ്രതിസന്ധി ബാധിക്കില്ലെന്നാണ് കരുതുന്നത്. ‘കമ്പനിയുടെ തകര്‍ച്ചയില്‍ അഗാധമായി ഖേദം രേഖപ്പെടുത്തുന്നതായി’ കുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ ഫാന്‍ ഹൌസര്‍ പറഞ്ഞു. കമ്പനി പൂട്ടുന്നതോടെ 20,000 ജീവനക്കാര്‍ തൊഴില്‍ രഹിതരാകുമെന്നാണ് കണക്കാക്കുന്നത്.

പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാതെ വന്നതോടെയാണ് പാപ്പരായി പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് കുക്ക് കൂപ്പുകുത്തിയത്. യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രഖ്യപനം വന്ന ഉടന്‍തന്നെ കമ്പനിയുടെ നൂറിലേറെ വിമാനങ്ങള്‍ അടിയന്തിരമായി ബ്രിട്ടനില്‍ തിരിച്ചറിക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരികെ അതത് സ്ഥലങ്ങളില്‍ എത്തിക്കും.

ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തോമസ് കുക്കിന് സ്വന്തമായി ഓഫിസും പ്രവര്‍ത്തന സംവിധാനങ്ങളുമുണ്ട്. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡുമായും ലോയിഡ്‌സ് ബാങ്കുമായും ബന്ധപ്പെട്ട് അടിയന്തിര വായ്പ്പയ്ക്കായി കമ്പനി ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാന്‍ ബാങ്കുകള്‍ തയ്യാറായില്ല.

കമ്പനിയുടെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡമാരായ ചൈനീസ് കമ്പനി ഫോസനുമായി ചേര്‍ന്നും രക്ഷാദൗത്യത്തിന് കമ്പനി ശ്രമിച്ചിരുന്നു. അതും വിജയം കണ്ടില്ല. അതോടെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ലോകത്തെ അറിയപ്പെടുന്ന ഹോളിഡേ ബ്രാന്‍ഡുകളിലൊന്നായ ഈ കമ്പനി 1841-ല്‍ തോമസ് കുക്ക് ആണ് സ്ഥാപിച്ചത്.

Share this news

Leave a Reply

%d bloggers like this: